Latest NewsNewsIndia

പൗ​ര​ത്വ നി​യ​മം അ​സാ​ധു​വാ​ക്കാ​ന്‍ പു​തി​യ നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് പ്രിയങ്ക ഗാന്ധി

തേജ്‌പൂർ : ആ​സാ​മി​​ല്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ പൗ​ര​ത്വ നി​യ​മം അ​സാ​ധു​വാ​ക്കാ​ന്‍ പു​തി​യ നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. തേജ്‌പൂരിലെ പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്രിയങ്ക.

Read Also : പണിമുടക്ക് ദിനത്തിൽ 60 ശതമാനം കെ.എസ്.ആര്‍.ടി.സി ബസുകളും നിരത്തിലിറക്കി ചരിത്രം കുറിച്ച് ബിഎംഎസ് 

രാ​ജ്യ​ത്ത് എ​ല്ലാ​യി​ട​ത്തും പൗ​ര​ത്വ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്‌ ബി​ജെ​പി സം​സാ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​സാ​മി​ല്‍ എത്തുമ്പോൾ അ​വ​ര്‍ മൗ​നം പാ​ലി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് ഈ ​വി​ഷ​യം സം​സാ​രി​ക്കാ​ന്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ ഭ​യ​ക്കു​ന്നു​വെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ വീ​ട്ട​മ്മ​മാ​ര്‍​ക്ക് എല്ലാ മാസവും 2000 രൂ​പ വീ​തം ന​ല്‍​കു​മെ​ന്നും എ​ല്ലാ വീ​ടു​ക​ളി​ലും സൗ​ജ​ന്യ​മാ​യി 200 യൂ​ണി​റ്റ് വൈ​ദ്യു​തി ന​ല്‍​കു​മെ​ന്നും പ്രി​യ​ങ്ക വാ​ഗ്ദാ​നം ചെ​യ്തു.

Related Articles

Post Your Comments


Back to top button