KeralaLatest NewsNews

15 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ

പാലക്കാട്: ഒലവക്കോട് റെയിൽവേ ജംഗ്ഷനിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച 15 ലക്ഷം രൂപ ആർപിഎഫ് പിടികൂടിയിരിക്കുന്നു. ധൻബാദ് – ആലപ്പുഴ എക്‌സ്പ്രസിൽ കടത്തുകയായിരുന്ന പണമാണ് പിടികൂടിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ സമൽകോട്ടിൽ നിന്നും ആലപ്പുഴയിലേക്ക് രേഖകളില്ലാതെ കടത്തുകയായിരുന്ന പണമാണ് പിടികൂടിയിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആശോകനെ കസ്റ്റഡിയിലെടുത്തു.

വയലിൻ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം ഉണ്ടായിരുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കള്ളപ്പണം എത്താനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധന ശക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button