Latest NewsNewsIndia

പ്രധാനമന്ത്രിക്ക് സ്തുതി ഗീതം പാടുന്ന നടപടി അവസാനിപ്പിക്കണം; ഒരുവിഭാഗം നേതാക്കളോട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സമയം പാഴാക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ആനന്ദ് ശര്‍മ, ഗുലാം നബി ആസാദ് എന്നിവരെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“വ്യക്തിപരമായ സൗകര്യങ്ങള്‍ ലക്ഷ്യം വെച്ച്‌ നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയും നരേന്ദ്ര മോദിക്ക് സ്തുതി ഗീതം പാടുകയും ചെയ്യുന്ന ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നടപടി അവസാനിപ്പിക്കണം. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് അവര്‍ ചെയ്യേണ്ടത്, അവരെ വളര്‍ത്തിക്കൊണ്ടുവന്ന പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയല്ല. അധീര്‍ രഞ്ജന്‍ ചൗധരി ട്വീറ്റില്‍ കുറിച്ചു.

Read Also :  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

ബിജെപിയുടെ വിഷലിപ്തമായ വര്‍ഗീയതയ്‌ക്കെതിരെ പോരാടാന്‍ പ്രതിജ്ഞാബദ്ധരാണ് കോണ്‍ഗ്രസിന്റെ നേതാക്കള്‍. ഈ ലക്ഷ്യത്തിനായി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തുകയും പാര്‍ട്ടിക്ക് പിന്തുണ നല്‍കുകയുമാണ് അവര്‍ ചെയ്യേണ്ടതെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button