KeralaLatest NewsNews

തരൂരില്‍ എ കെ ബാലന് പകരം ഭാര്യ?; സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ചയാകും

പാലക്കാട് : തരൂർ നിയമസഭാ മണ്ഡലത്തിൽ മന്ത്രി എ കെ ബാലന് പകരം ഭാര്യ ഡോ കെ പി ജമീലയെ മത്സരിപ്പിക്കാൻ ആലോചന. ഇന്ന് ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യം ചർച്ചയാകും.

ബാലന്റെ നാല് ടേം പൂർത്തിയായ സാഹചര്യത്തിലാണ് നീക്കം. 2011 മുതൽ എ കെ ബാലനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. മുൻ ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ജമീല. നിലവിൽ സ്വകാര്യ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുകയാണ്. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് തരൂർ മണ്ഡലം നിലവിൽ വരുന്നത്. പട്ടിക ജാതി സംവരണ മണ്ഡലമായ തരൂർ സിപിഎമ്മിന്റെ ഉറച്ച കോട്ടയാണ്.

Read Also :  ഭക്ഷണവും വെള്ളവുമില്ലാതെ മാസങ്ങൾ, കപ്പലിൽ നരകയാതന അനുഭവിക്കുന്ന കന്നുകാലികളെ കൊന്നൊടുക്കാനുറച്ച് സ്‌പാനിഷ്‌ സർക്കാർ

ആലത്തൂർ താലൂക്കിലെ കണ്ണമ്പ്ര, കാവശ്ശേരി, കോട്ടായി, കുത്തന്നൂർ, പെരിങ്ങോട്ടുകുറിശ്ശി, പുതുക്കോട്, തരൂർ, വടക്കഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന തരൂരിൽ നിന്ന് 2011ൽ പാലക്കാട് ജില്ലയിലെ എറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെയായിരുന്നു എ കെ ബാലന്റെ വിജയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button