Latest NewsKeralaNews

മുഹമ്മദ് റിയാസും ടി വി രാജേഷ് എം എല്‍ എയും റിമാന്‍ഡില്‍

കോഴിക്കോട് : സിപിഎം നേതാക്കളായ ടി.വി. രാജേഷും മുഹമ്മദ് റിയാസും റിമാന്‍ഡില്‍. വിമാന യാത്രക്കൂലി വര്‍ധിപ്പിച്ചതിലും സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതിലും പ്രതിഷേധിച്ച്‌ സമരം ചെയ്‌ത കേസിലാണ് റിമാന്‍ഡ്. കോഴിക്കോട് ജെ.സി.എം കോടതി 14 ദിവസത്തേക്കാണ് ഇരുവരെയും റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

Read Also  :  ഒമാനിൽ ലഹരിമരുന്ന് കൈവശം സൂക്ഷിച്ച അഞ്ചുപേർ അറസ്റ്റിൽ

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഡി വൈ എഫ്‌ ഐ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യയുടെ ഓഫീസിലേക്ക് നടന്ന ഉപരോധം ആക്രമാസക്തമായിരുന്നു. നേരത്തെ കേസിൽ പ്രതികളായ നേതാക്കളെല്ലാം ജാമ്യം നേടിയിരുന്നുവെങ്കിലും പിന്നീട് ഇവരുടെ ജാമ്യം റദ്ദായി. വിചാരണ കോടതിയിൽ ഹാജരാവാൻ ഹൈക്കോടതി നിർദേശിക്കുകയും ചെയ്‌തു. കേസ് പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി വിചാരണകോടതിയോടും നിർദേശിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button