Latest NewsKeralaNews

സിപിഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍ ചേര്‍ന്നു

കോട്ടയം : സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ കോട്ടയത്തെ സ്വീകരണ വേദിയിൽ വെച്ചാണ്  മിനര്‍വ്വ ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നാണ് ഇവര്‍ ബിജെപി  അംഗത്വം സ്വീകരിച്ചത്.

Read Also  :  മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ സ്വർണം കടത്താന്‍ ശ്രമം; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച മിനര്‍വ്വ മൂന്ന് തവണ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കോട്ടയം ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കെ.സുരേന്ദ്രന്റെ വിജയയാത്രയില്‍ വിവിധ സ്വീകരണ പരിപാടികളില്‍ നിരവധി പേര്‍ ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button