COVID 19Latest NewsNewsGulfQatar

ഖത്തറിൽ പുതുതായി കോവിഡ് ബാധിച്ചത് 463 പേർക്ക്

ദോ​ഹ: ഖ​ത്ത​റി​ൽ 463 പേ​ർ​ക്ക്​ പു​തു​താ​യി കൊറോണ വൈറസ് രോഗം​ സ്ഥിരീകരിച്ചു. ഇ​തി​ൽ 421 പേ​ർ​ക്ക്​ സ​മ്പ​ർ​ക്കം മൂ​ല​മാ​ണ്​ കോവിഡ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. 42 പേ​ർ വി​ദേ​ശ​ത്ത്​ നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. 359 പേ​ർ​ക്ക്​ രോ​ഗ​മു​ക്​​തി​യു​ണ്ടാ​യി. നി​ല​വി​ലു​ള്ള ആ​കെ കോവിഡ് ബാധിച്ച രോ​ഗി​ക​ൾ 9921 ആ​യി. ഇ​ന്ന​ലെ 10578 പേ​ർ​ക്കാ​ണ്​ കോവിഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 1550694 പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 164600 പേ​ർ​​ക്കാ​ണ്​ ഇ​തു​വ​രെ വൈ​റ​സ്​​ബാ​ധ​യു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രും രോ​ഗം​ ഭേ​ദ​മാ​യ​വ​രും ഉൾപ്പെടെയാണിത്. ആ​കെ മ​ര​ണം 259 ആയിരിക്കുന്നു.

ആ​കെ 154420 പേ​ർ​ക്കാ​ണ്​ രോ​ഗ​മു​ക്​​തി​യു​ണ്ടാ​യ​ത്. 736പേ​രാ​ണ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലു​ള്ള​ത്. ഇ​തി​ൽ 120 പേ​രെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ​പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. 106 പേ​ർ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​കയാണ്. ഇ​തി​ൽ പ​ത്തു​പേ​രെ ഇ​ന്ന​ലെ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button