Latest NewsNewsIndia

ഇന്ത്യയിൽ നിന്നും ബ്രഹ്മോസ് മിസൈൽ വാങ്ങാൻ ഒരുങ്ങി ഫിലിപ്പൈൻസ്

ന്യൂഡൽഹി : സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ ബ്രഹ്മോസിനെ വാങ്ങാൻ ഇന്ത്യയുമായി കരാറിലേർപ്പെട്ട് ഫിലിപ്പൈൻസ്. ഇന്ത്യയിൽ നിന്നും ബ്രഹ്മോസ് മിസൈൽ വാങ്ങാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

Read Also  : വയനാട്ടില്‍ സി പി എം നേതാവും അണികളും കൂട്ടത്തോടെ കോൺഗ്രസിൽ ചേർന്നു 

രണ്ടു വർഷം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇന്ത്യയുമായി ഫിലിപ്പൈൻസ് സുപ്രധാന കരാറിലേർപ്പെട്ടത്. ഫിലിപ്പൈൻസിലെ സൈനിക ആസ്ഥാനത്തുവെച്ച് ഇന്ത്യൻ അംബാസിഡറും ഫിലിപ്പൈൻസ് പ്രതിരോധ സെക്രട്ടറി റെയ്മണ്ഡ് എലെഫ്‌നേറ്റും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

കഴിഞ്ഞ നവംബറിൽ അവികസിത രാജ്യങ്ങളിലേക്ക് മിസൈലുകൾ കയറ്റുമതി ചെയ്യുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും നീക്കം. ബ്രഹ്മോസ് ഉൾപ്പെടെ 156 പ്രതിരോധ ആയുധങ്ങൾ കയറ്റുമതി ചെയ്യാൻ അടുത്തിടെ പ്രതിരോധമന്ത്രാലയം അനുമതി നൽകിയ സാഹചര്യത്തിൽ കൂടിയാണ് ഇരു രാജ്യങ്ങളും കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button