അബുദാബി: യുഎഇയില്‍ ഇന്ന് 2,692 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 1,589 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
2,18,351 കൊവിഡ് പരിശോധനകളാണ് പുതിയതായി രാജ്യത്ത് നടത്തിയത്. ഇതുവരെ 3.12 കോടിയിലധികം പരിശോധനകള്‍ യുഎഇയിലുടനീളം നടത്തിയത്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,99,463 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,85,587 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. ആകെ 1,269 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 12,607 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്.
Post Your Comments