Latest NewsKeralaNewsIndia

യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ ഇന്ന് കേരളത്തിലെത്തും

ആലപ്പുഴ : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഇന്ന് ആലപ്പുഴയിൽ എത്തും. രാവിലെ 9.30 ന് ജില്ലാ അതിർത്തിയായ തണ്ണീർമുക്കത്ത് വെച്ച് യാത്രയെ ജില്ലയിലേയ്‌ക്ക്‌ വരവേൽക്കും.

Read Also : ദേശീയ തൊഴിൽ കോഡുമായി കേന്ദ്രസർക്കാർ ; രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു

ആദ്യ സ്വീകരണ കേന്ദ്രമായ തുറവൂരിൽ 10 . 30 ന് യാത്ര എത്തിച്ചേരും. 12 ന് ആലപ്പുഴ നഗരത്തിലും , 4 ന് ഹരിപ്പാട്ടും , 5 ന് മാവേലിക്കരയിലും 6 ന് ചെങ്ങന്നൂരിലും വിജയയാത്രയ്ക്ക് വരവേൽപ്പ് നൽകും. തുറവൂരിലെ സ്വീകരണ സമ്മേളനം ബിജെപിദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയും, ആലപ്പുഴയിൽ സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രനും ഹരിപ്പാട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും മാവേലിക്കരയിൽ ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയും സ്വീകരണ പരിപാടികൾ ഉദ്ഘാടനം ചെയ്യും.

ചെങ്ങന്നൂരിൽ നടക്കുന്ന ജില്ലാതല സമാപന സമ്മേളനം യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ എം പി ഉദ്ഘാടനം ചെയ്യും. ദേശീയ തലത്തിൽ ശ്രദ്ധനേടിയ യുവ നേതാവിന്റെ വരവ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് യുവമോർച്ച. രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ  എത്തുന്ന തേജസ്വിയ്ക്ക് ഗംഭീര സ്വീകരണമാണ് പാർട്ടി ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button