KeralaLatest NewsNews

ജയിലിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പി.വി.അന്‍വര്‍ എം.എല്‍.എ നാട്ടിലേയ്ക്ക് തിരിച്ചെത്തുന്നു

 

മലപ്പുറം: ജയിലിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പി.വി.അന്‍വര്‍ എം.എല്‍.എ നാട്ടിലേയ്ക്ക് തിരിച്ചെത്തുന്നു. ഏറെ അഭ്യൂഹങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിരാമമിട്ടുകൊണ്ടാണ് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഈ മാസം 11-ന് നാട്ടില്‍ തിരിച്ചെത്തുന്നത്. ഫെയ്‌സ്ബുകില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ അന്‍വര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പത്താം തിയതി പുറപ്പെട്ട് പതിനൊന്നിന് നാട്ടിലെത്തുമെന്നാണ് അന്‍വര്‍ വീഡിയോയിലൂടെ പറയുന്നത്. ഇടതുമുന്നണിയോടൊപ്പം തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Read Also : സംസ്ഥാന രാഷ്ട്രീയം മാറി മറിയും, ആര്‍. എസ്. എസ് നേതാക്കളുമായി ചര്‍ച്ച നടത്തി ഓര്‍ത്തഡോക്‌സ് സഭ

വീഡിയോ സന്ദേശത്തിന്റെ പൂര്‍ണരൂപം

‘എം.എല്‍.എയെ കാണാനില്ല, എം.എല്‍.എ വരുന്നില്ല എന്ന പത്രവാര്‍ത്തകള്‍ എതിരാളികള്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരും ഞാന്‍ ഇല്ലാതാകണമെന്ന് ആഗ്രഹിച്ചവരുമാണ് എന്നെ കാണാന്‍ ഏറ്റവും ധൃതിപിടിക്കുന്നത് ‘

വിശദമായ വീഡിയോയുമായി എതിരാളികള്‍ക്ക് മറുപടിയുമായി വരുമെന്നും അന്‍വര്‍ വ്യക്തമാക്കി. ആഫ്രിക്കന്‍ രാജ്യമായ സിയറാ ലിയോണിലാണ് താനുള്ളതെന്ന് അന്‍വര്‍ നേരത്തെ വിശദീകരിച്ചിരുന്നു. എന്നാല്‍ അന്‍വര്‍ വിദേശത്ത് തടങ്കലിലാണെന്നതടക്കമുള്ള ആരോപണങ്ങളാണ് കോണ്‍ഗ്രസും മുസ്ലിംലീഗും ഉന്നയിച്ചിരുന്നത്. നിലമ്പൂരില്‍ അന്‍വര്‍ തന്നെയാകും ഇടത് സ്ഥാനാര്‍ഥിയെന്ന് സി.പി.എം ജില്ലാ നേതൃത്വം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button