KeralaLatest NewsNews

വിനോദയാത്ര കഴിഞ്ഞു മടങ്ങിയ സംഘത്തിലെ കുട്ടി വണ്ടിയില്‍ നിന്ന് റോഡിലേക്കു വീണു

കുട്ടി വീണതറിയാതെ യാത്ര തുടര്‍ന്ന് കുടുംബം

പരപ്പനങ്ങാടി: വിനോദയാത്ര കഴിഞ്ഞു മടങ്ങിയ സംഘത്തിലെ കുട്ടി വണ്ടിയില്‍ നിന്ന് റോഡിലേക്കു വീണു. ഇത് അറിയാതെ യാത്രതുടര്‍ന്ന് കുടുംബം. മലപ്പുറത്താണ് സംഭവം. ടര്‍ഫ് ഗ്രൗണ്ടില്‍ രാത്രി കളി കഴിഞ്ഞു മടങ്ങുകയായിരുന്ന ഓട്ടോ ഡ്രൈവറാണ് കുട്ടിയ്ക്ക് രക്ഷകനായത്. കുട്ടി വണ്ടിയില്‍ നിന്ന് വീഴുന്നത് കണ്ട പരപ്പനങ്ങാടി ചിറമംഗലത്തെ പള്ളിക്കല്‍ പ്രജീഷ് എന്ന ഡ്രൈവര്‍ കുട്ടിയെ രക്ഷിച്ചു.

വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയില്‍ കിടന്ന കുഞ്ഞിനെ പ്രജീഷ് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ച ശേഷം പൊലീസുകാരുടെ സഹായത്തോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു.

അതീവ ഗുരുതരാവസ്ഥയില്‍ 4 ദിവസമാണ് കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍കഴിഞ്ഞത്. പ്രജീഷിനെ കുട്ടിയുടെ കുടുംബം പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി ആദരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button