Latest NewsNewsIndia

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. ബംഗാളിൽ ഒരു മേയറും മൂന്ന് കൗൺസിലർമാരും ബിജെപി അംഗത്വം സ്വീകരിച്ചു. അസാൻസോളിലെ കൗൺസിലർമാരാണ് തൃണമൂൽ വിട്ട് ബിജെപിയിലെത്തിയത്. ബിധാൻനഗർ മേയർ ദേബാശിഷ് ജന കൊൽക്കത്തയിൽ നിന്നുമാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.

Read Also : “മാറ്റിനി” മലയാളത്തിലെ വേറിട്ട ഒ ടി ടി പ്ലാറ്റ്ഫോം

കഴിഞ്ഞ ദിവസം, മുൻ അസാൻസോൾ മേയറും രണ്ട് തവണ എംഎൽഎയുമായിരുന്ന ജിതേന്ദ്ര തിവാരി ബിജെപിയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നാല് നേതാക്കൾ കൂടി തൃണമൂലിൽ നിന്നും രാജിവെച്ചത്.

സുവേന്ദു അധികാരി, രാജീബ് ബാനർജി തുടങ്ങിയ പ്രമുഖർ തൃണമൂൽ വിട്ട് ബിജെപിയിലെത്തിയതിന് പിന്നാലെ നിരവധിയാളുകളാണ് തൃണമൂലിൽ നിന്നും രാജിവെച്ചത്. സുവേന്ദു അധികാരിയോടൊപ്പം നിരവധി എംഎൽഎമാരും ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button