Latest NewsNews

എടിഎം തുറന്ന് പണമെടുക്കാനായില്ല; മെഷീൻ ഉൾപ്പെടെ കൊണ്ടുപോയി കവർച്ചാ സംഘം

ചെന്നൈ : എടിഎം കവർച്ചയ്ക്കെത്തിയ സംഘം മെഷീൻ തുറക്കാനാകാത്തതിനെ തുടർന്ന് ഒടുവിൽ എടിഎം മെഷീനും എടുത്തുകൊണ്ടുപോയി. തമിഴ്നാട്ടിലെ തിരുപ്പൂർ-ഉത്തുക്കുളി റോഡിലുള്ള എടിഎം കേന്ദ്രത്തിലാണ് കവർച്ച നടന്നത്. നാല് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ബാങ്ക് ഓഫ് ബറോഡോയുടെ എടിഎം കേന്ദ്രത്തിലാണ് കവർച്ചയുണ്ടായിരുന്നത്. സുരക്ഷാ ജീവനക്കാരില്ലാത്ത എടിഎമ്മിൽ കവർച്ചയ്ക്കെത്തിയ സംഘം മെഷീൻ തുറക്കാനാകാതെ വന്നതോടെ മെഷീൻ എടുത്ത് സ്ഥലം വിടുകയായിരുന്നു.

Read Also  : ‘എങ്ങനെ ഇത് ചോദിക്കാന്‍ കഴിയുന്നു?’ പോക്‌സോ കേസിലെ കോടതി നിർദ്ദേശത്തോട് പ്രതികരിച്ച് നടി തപ്‌സി പന്നു

എടിഎമ്മിൽ പണം എടുക്കാനെത്തിയവരാണ് മെഷീൻ മോഷ്ടിച്ചുകൊണ്ടുപോയത് ആദ്യം കാണുന്നത്. എടിഎം കൗണ്ടറിന്റെ വാതിൽ തകർത്ത നിലിയിലും അകത്ത് മെഷീനും കാണാതായതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കവർച്ചയെ കുറിച്ച് വ്യക്തമായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button