Latest NewsKerala

‘മതേതര മുന്നണിയായിരുന്ന UDF ഇന്ന് വർഗീയതയുടെ ആസ്ഥാനം , ഇത്തവണ വോട്ട് NDAയ്ക്ക്’: ക്രിസ്ത്യൻ സംഘടന

"ഇങ്ങനെ പോയാൽ അടുത്ത 20 വർഷത്തിനുള്ളിൽ കേരളം ഒരു ഇസ്‌ലാമിക രാജ്യമാക്കാനുള്ള ശ്രമങ്ങൾ മുസ്‌ലിം സമുദായത്തിലെ തീവ്രആശയങ്ങൾ പിന്തുടരുന്ന ഒരു വിഭാഗം ഇവിടെ ബോധപൂർവം കുത്സിത പ്രവർത്തനങ്ങളിലൂടെ നടത്തുന്നു"

കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടുകളിൽ പെട്ടെന്നും ഇപ്പോൾ കോൺഗ്രസിന് യുഡിഎഫിൽ  ഒരു സ്ഥാനവുമില്ലെന്നും ആരോപണവുമായി ക്രിസ്ത്യൻ സംഘടനയായ CASA . കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം എന്നും ക്രിസ്ത്യൻ സമുദായത്തിന്റെ വോട്ട് യുഡിഎഫിൻ്റെ ഫിക്സഡ് വോട്ടുകളായിരുന്നു. എന്നാൽ ഇന്ന് ക്രിസ്ത്യൻ സമുദായത്തിലെ ക്രിസ്ത്യൻ നേതാക്കൾക്ക് പോലും യുഡിഎഫിൽ സ്ഥാനമില്ലാതായിരിക്കുന്നു.

ഒരുകാലത്ത് മതേതര മുന്നണിയായിരുന്ന യുഡിഎഫ് ഇന്ന് വെറും മുസ്ലിം വർഗീയതയുടെ ആസ്ഥാനമായി മാറി കഴിഞ്ഞിരിക്കുന്നു ഒപ്പം തീവ്രവാദ ആശയങ്ങൾ പേറുന്ന ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെയെന്ന ആശയക്കാരുടെ മതമൗലികവാദ സംഘടനയോടും അവരുടെ രാഷ്ട്രീയപാർട്ടിയോടും ഒളിഞ്ഞും തെളിഞ്ഞും ഉള്ള സഹകരണം യുഡിഎഫ് നടത്തുകയും കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ അവരെ ഘടകകക്ഷി ആക്കിയതോടുകൂടി ആ അവിശുദ്ധ ബന്ധം മറനീക്കി പുറത്തുവരികയും ചെയ്തുവെന്നും കാസ ആരോപിക്കുന്നു. അവരുടെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ആരോപണം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

യേശുവിൽ പ്രിയ സഹോദരരെ 🙏
ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ NDA – യ്ക്ക് പിൻതുണ നൽകാൻ 28/02/2021 – നു എറണാകുളത്തു ചേർന്ന കാസ സംസ്ഥാന കമ്മിറ്റി വിശദമായ ചർച്ചകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ തീരുമാനിച്ചു,
ഇക്കാലമത്രയും കേരള ക്രൈസ്തവ സമൂഹം ഇരുമുന്നണികളെയും മാറി മാറി പിന്തുണച്ചിരുന്നു , എന്നാൽ ക്രൈസ്തവരിൽ നല്ലൊരു ഭാഗം എന്നും കോൺഗ്രസ്സ് നേതൃത്വം നൽകുന്ന UDF – നെയാണ് അകമഴിഞ്ഞു പിന്തുണച്ചിരുന്നത്, എന്നാൽ കഴിഞ്ഞ കുറെ കാലങ്ങളായി ക്രിസ്ത്യൻ സമുദായത്തോട് തികഞ്ഞ അവഗണനയാണ് ഇരുമുന്നണികളും സ്വീകരിച്ചു വരുന്നത് , അതിലുപരിയായി വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ സമ്മർദ്ദഫലമായും ഇരുമുന്നണികളിലെയും ചെറുതും വലുതുമായ രാഷ്ട്രീയ നേതാക്കൾ അറിഞ്ഞോ അറിയാതെയോ ചെന്നുപെട്ട അവിശുദ്ധ കൂട്ടുകെട്ടുകളുടെ ഫലമായും മുസ്ലിം സമുദായെത്തെ പ്രീണിപ്പിക്കുന്നതിനായി അവർ മൂലം ക്രിസ്ത്യൻ സമുദായം നേരിടുന്ന 80:20 സംവരണം / ഉദ്യോഗസ്ഥ നിയമനങ്ങളിലെ പക്ഷപാതിത്വം ഒപ്പം കാലാകാലങ്ങളായി സമുദായത്തിന്റെ അഭിമാനമായ കടലോര മക്കൾ അനുഭവിക്കുന്ന പലവിധ പ്രശ്നങ്ങൾ , ഒപ്പം മലയോര കർഷകർ നേരിടുന്ന സങ്കീർണ്ണ പ്രശ്നങ്ങളായ EFL നിയമം , വന്യജീവി ശല്യം , റവന്യൂ , ഫോറസ്റ്റ് , പോലീസ് അധികാരികളിൽ നിന്നുള്ള കർഷക ദ്രോഹ നടപടികൾ തുടങ്ങിയവയെ നേരിടുന്നതിൽ മാറിമാറി ഭരിച്ച സർക്കാരുകൾ പരാജയപെട്ടു എന്നു മാത്രമല്ല അവ പരിഹരിക്കാൻ ആത്മാർത്ഥമായ ഒരു ശ്രമം പോലും നടത്തിയിട്ടില്ല . അതുപോലെ തന്നെ 80:20 , love Jihadh , വിധവകളിൽ പോലും മതം തിരിച്ചുള്ള വിധവ ഭവന സഹായ വായ്‌പകൾ , ഉൾപ്പെടെ നിരവധി പ്രശ്നങ്ങളിൽ മുസ്ലിം സമുദായത്തിന് അനുകൂലമായി തികച്ചും എക പക്ഷീയമായ നിലപാടാണ് ഇരു മുന്നണികളും സ്വീകരിച്ചത് .
കറകളഞ്ഞ മുൻ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ സ.VS അധികാരത്തിലിരുന്നപ്പോൾ തനിക്കു കിട്ടിയ അറിവിന്റെ വെളിച്ചത്തിൽ പറഞ്ഞ പ്രവചന സ്വരം നമ്മൾ ഓർക്കാതെ പോകരുത് ,അദ്ദേഹം പറഞ്ഞു “ഇങ്ങനെ പോയാൽ അടുത്ത 20 വർഷത്തിനുള്ളിൽ കേരളം ഒരു ഇസ്‌ലാമിക രാജ്യമാക്കാനുള്ള ശ്രമങ്ങൾ മുസ്‌ലിം സമുദായത്തിലെ തീവ്രആശയങ്ങൾ പിന്തുടരുന്ന ഒരു വിഭാഗം ഇവിടെ ബോധപൂർവം കുത്സിത പ്രവർത്തനങ്ങളിലൂടെ നടത്തുന്നു എന്ന് അദ്ദേഹം 2010- ൽ ഡൽഹിയിൽ വച്ച് പൊതുസമൂഹത്തോടു വെളുപ്പെടുത്തിയിട്ടു പോലും ഇവിടെ മാറി മാറി ഭരിച്ച ഭരണ പ്രതിപക്ഷങ്ങൾ അതിനെതിരെ ഒരു ചെറുവിരൽ അനക്കിയില്ല എന്ന് മാത്രമല്ല അവർ ഇവിടെ വ്യാപിപ്പിച്ച മതമൗലിക പ്രവർത്തനങ്ങൾക്കു മുന്നിൽ ബോധപൂർവമായ മൗനം ഭജിക്കുന്ന നിലപാടാണ് ഇരുമുന്നണികളും സ്വീകരിച്ചത്.
കേരളം ഒരു ഇസ്‌ലാമിക ശരിയത്ത് രാജ്യമാക്കാൻ ശ്രമിക്കുന്ന മുസ്ലിം സമുദായത്തിലെ മതമൗലികവാദ പ്രസ്ഥാനങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ക്രിസ്ത്യൻ സമൂഹത്തോട് ആസൂത്രിത മതപരിവർത്തനമായ “Love Jihadh” ഉൾപ്പെടെ കാട്ടുന്ന ക്രൂരതകൾ കണ്ടില്ലന്ന് നടിച്ച് അങ്ങിനെയൊന്ന് ഇല്ലായെന്ന് വരുത്തി തീർക്കുവാൻ ഇരു മുന്നണികളും മത്സരിക്കുന്ന കാഴ്ചയാണ് ഇന്നു നാം കണ്ടു കൊണ്ടിരിക്കുന്നത്.
കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം എന്നും ക്രിസ്ത്യൻ സമുദായത്തിന്റെ വോട്ട് UDF -ൻ്റെ ഫിക്സഡ് വോട്ടുകളായിരുന്നു ,എന്നാൽ ഇന്ന് ക്രിസ്ത്യൻ സമുദായത്തിലെ ക്രിസ്ത്യൻ നേതാക്കൾക്ക് പോലും UDF-ൽ സ്ഥാനമില്ലാതായിരിക്കുന്നു , ഒരുകാലത്ത് മതേതര മുന്നണിയായിരുന്ന UDF ഇന്ന് വെറും മുസ്ലിം വർഗീയതയുടെ ആസ്ഥാനമായി മാറി കഴിഞ്ഞിരിക്കുന്നു ഒപ്പം തീവ്രവാദ ആശയങ്ങൾ പേറുന്ന ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെയെന്ന ആശയക്കാരുടെ മതമൗലികവാദ സംഘടനയോടും അവരുടെ രാഷ്ട്രീയപാർട്ടിയോടും ഒളിഞ്ഞും തെളിഞ്ഞും ഉള്ള സഹകരണം UDF നടത്തുകയും കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ അവരെ ഘടകകക്ഷി ആക്കിയതോടുകൂടി ആ അവിശുദ്ധ ബന്ധം മറനീക്കി പുറത്തുവരികയും ചെയ്തു ….. തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട കോൺഗ്രസ് നേതൃത്വം അവരെ താത്കാലികമായി തള്ളിപറഞ്ഞെങ്കിലും തുടർന്നും ഒളിഞ്ഞും തെളിഞ്ഞുമുള്ള ബാന്ധവം അവർ ഇപ്പോഴും തുടർന്ന് പോരുന്നു ,അതിലൂടെ താത്കാലിക ലാഭത്തിനുവേണ്ടി തീവ്ര മുസ്ലി മതമൗലികവാദ ആശയക്കാരുടെ മുന്നണിയും നേതൃത്വവുമായി കോൺഗ്രസ് നേതൃത്വവും മാറിയിരിക്കുന്നു. ക്രിസ്തിയാനികളുടെ മനസ്സിലെ മുറിവ് ആയ ഹാഗിയ സോഫിയയെ സംബന്ധിച്ചു മുസ്ലിം ലീഗ് മുഖപത്രത്തിൽ മുസ്ലിം ലീഗ് നേതാവിന്റേതായി അച്ചടിച്ചു വന്ന ലേഖനം സ്വത്വ:ബോധമുള്ള അത്മാഭിമാനമുള്ള ക്രിസ്തിയാനിയുടെ മനസ്സിലെ മുറിവിൽ എരിവ് പുരുട്ടുന്നതിനു തുല്യമായിരുന്നു,
UDF എന്ന മുന്നണിയെ നയിക്കുന്നുവെന്ന് പറയപ്പെടുന്ന കോൺഗ്രസിന് അവിടെ ഒരു സ്ഥാനവുമില്ല എന്നതാണ് സത്യം…….. എല്ലാം നിയന്ത്രിക്കുന്നതും കാര്യങ്ങൾ തീരുമാനിക്കുന്നതും മതമൗലികവാദികളുടെ നിർദ്ദേശപ്രകാരം മുസ്ലിംലീഗാണ്,
ലീഗിന് ഇഷ്ടമല്ലാത്ത ഒരു വ്യക്തിയെയോ ,മറ്റു പാർട്ടികളെയോ ലീഗിന്റെ അനുവാദമില്ലാതെ മുന്നണിയിലെടുക്കാനോ , സീറ്റു കൊടുക്കാനോ പാടില്ലാത്ത അവസ്ഥയായിരിക്കുന്നു UDF-ൽ.
ഈ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന UDF സീറ്റ് വിഭജന ചർച്ച തന്നെയെടുക്കാം കഴിഞ്ഞ തവണ ലീഗ് മത്സരിച്ചത് 24 സീറ്റിൽ ഇത്തവണത്തെ സീറ്റ് വിഭജന ചർച്ചയിൽ ഒരു തർക്കവിതർക്കവുമില്ലാതെ ഒരൊറ്റ ദിവസത്തെ ചർച്ചയിൽ തന്നെ 27 സീറ്റുമായി ലീഗ് ഇലക്ഷൻ പ്രവർത്തനം തുടങ്ങി , ഇപ്പുറത്തു P.J ജോസഫ് നേതൃത്വം കൊടുക്കുന്ന കേരളാകോൺഗ്രസ് നേതൃത്വം 12 സീറ്റ് ചോദിച്ചിട്ടു പോലും ലീഗ് നിയന്ധ്രിക്കുന്ന UDF നേതൃത്വം ഒരു ഔദാര്യം പോലെ 10 സീറ്റ് വച്ച് നീട്ടുന്നു , കഴിഞ്ഞ 3 ദിവസമായിട്ടും തീരുമാനമാകാതെ ആ ചർച്ച നീണ്ടുപോകുന്നു……. ഭിക്ഷാംദേഹികളെ പോലെ കേരളാകോൺഗ്രസ് നേതൃത്വം ലീഗ് നിയന്ത്രിക്കുന്ന കോൺഗ്രസ് നേതാക്കളുടെ ദയയ്ക്കു വേണ്ടി കാത്തു കെട്ടി കിടക്കുന്നു,
കേരളത്തിൽ ഇലക്ഷൻ അടുക്കുമ്പോൾ മുന്നണികൾ അവരുടെ നയങ്ങൾ രൂപീകരിക്കാനും ,അവരുടെ നയങ്ങൾ ജനങ്ങളോട് പ്രഖ്യാപിക്കാനുമായി കേരളത്തിന്റെ വടക്കേ അറ്റം മുതൽ തെക്കെ അറ്റം വരെ വിളംബര ജാഥകൾ നടത്താറുണ്ട് , ഇത്തവണയും അതിനു മാറ്റമുണ്ടായില്ല ,ഞങ്ങൾ വളരെ ആകാംഷയോടെ ഈ 3 ജാഥകളും ശ്രദ്ധിക്കുകയായിരുന്നു ….. ഇതിൽ വളരെ ഏറെ പ്രതീക്ഷിച്ചിരുന്ന ഇടത് – വലത് ജാഥകൾ കേരളത്തിലെ വടക്കേ അറ്റത്തു നിന്നും യാത്രതിരിച്ചു തെക്കേയറ്റത്ത് സമാപിച്ചിരിക്കുന്നു , NDA മുന്നണിയുടെ ജാഥ മധ്യകേരളം പിന്നിട്ടു തുടർന്നു കൊണ്ടിരിക്കുന്നു…… ഇതിൽ സമാപിച്ച ജാഥകൾ നയിച്ച ഇരുമുന്നണികളും ക്രിസ്ത്യൻ സമുദായത്തിന് സഹായകരമാകുന്നതോ പ്രതീക്ഷ നൽകുന്നതോ ആയ ഒരു നിലപാടും പറഞ്ഞിട്ടില്ല എന്നതും നിലവിൽ ക്രിസ്ത്യൻ സമുദായം നേരിടുന്ന പ്രധാന പ്രശ്നമായ “ലൗ ജിഹാദ്” വിഷയം ഉയർന്നു വന്നപ്പോൾ അങ്ങനെയൊരു സംഭവമേ ഇവിടില്ല എന്നു വരുത്തിതീർക്കാൻ ഇരുമുന്നണികളുടെയും ഉന്നത നേതൃത്വവും ജാഥ നയിച്ചവരും ആ സമയങ്ങളിൽ പരമാവധി ശ്രമിച്ചു എന്നതും നമ്മൾ ക്രിസ്തിയാനികൾ ഇത്രനാളും എടുത്ത രാഷ്ട്രീയ നിലപാടിൽ നിന്ന് മാറി ചിന്തിക്കുവാൻ സമയമായി എന്ന ബോധ്യത്തിലേക്കു എത്തിച്ചേരുവാൻ നമ്മളെ നിർബന്ധിച്ചിരിക്കുന്നു ,അല്ലെങ്കിൽ ക്രിസ്ത്യൻ സമുദായത്തെ കൊണ്ടെത്തിച്ചിരിക്കുന്നു .
NDA മുന്നണിക്ക് പിൻതുണ …… എന്തുകൊണ്ട് ???
NDA – യുടെ നേതൃത്വത്തിൽ നടന്ന ജാഥയിൽ ക്രിസ്ത്യൻ സമുദായം പൊതുവിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും എന്നവർ പരസ്യമായി ആയി പ്രഖ്യാപിച്ചിരിക്കുന്നു ,80:20 സംവരണത്തിൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേതിന് സമാനമായി ന്യൂനപക്ഷാവകാശങ്ങൾ തുല്യമായി പങ്കുവെക്കുമെന്നും , നൂറുകണക്കിന് ക്രിസ്തീയകുടുംബങ്ങളുടെ ശിഥിലീകരണത്തിനും കണ്ണീരിനും കാരണമായ “Love Jihadh” എന്ന ആസൂത്രിത മത പരിവർത്തനത്തിനെതിരെ കേരളത്തിൽ അധികാരത്തിൽ വന്നാൽ തങ്ങൾ നിയമം കൊണ്ടുവരുമെന്നും, EWS നോടുള്ള അവരുടെ മുന്നേയുള്ള അനുകൂല നിലപാടുകളും, ഒരു ക്രിസ്തീയ സമുദായത്തോടുള്ള ആ മുന്നണിയുടെ കരുതലായി നമുക്ക് വിവേകത്തോടെ വിലയിരുത്താം …….. പിന്നെ എന്തിന് ക്രിസ്ത്യാനികളോടു ഒരു സഹകരണവും,കരുതലും കാട്ടാത്ത ഇടത് വലത് മുന്നണികളെ പിന്തുണയ്ക്കണം ???
ഒപ്പം തന്നെ NDA മുന്നണിയിലേക്ക് കടന്നു വന്ന സംശുദ്ധ വ്യക്തിത്വങ്ങളായ ശ്രീ.ഇ.ശ്രീധരൻ, ശ്രീ.ജേക്കബ് തോമസ് IPS , ശ്രീ.T.P സെൻകുമാർ , ശ്രീ.ആനന്ദബോസ് IAS etc… തുടങ്ങിയവരുടെ നേതൃത്വത്തിൽ നമ്മുടെ സമുദായത്തിനും ഈ നാടിനും നീതിയിലൂന്നിയ ഐശ്യോര്യപൂര്ണമായ ഒരു ഭരണ സംവിധാനം നിലവിൽ വരുമെന്ന പ്രത്യാശയിലൂന്നിയ പ്രതീക്ഷയും നാം മാറി ചിന്തിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് നമ്മെ നയിക്കുന്നത്……
ആയതുകൊണ്ടുതന്നെ ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ NDA സ്ഥാനാർഥികളുടെ വിജയം ഉറപ്പു വരുത്തേണ്ടത് രാഷ്ട്ര നന്മ മാത്രം ആഗ്രഹിക്കുന്ന ക്രിസ്ത്യൻ സമൂഹത്തിന്റെ കടമയാണ്, അതിനായി പരമാവധി പ്രവർത്തന സജ്ജരാകാനും സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാനും ആത്മാർത്ഥമായും നാം ഓരോരുത്തരും ശ്രമിക്കണം .
ഒപ്പം NDA-യ്ക്ക് തീരെ വിജയസാധ്യത കുറഞ്ഞതും സവിശേഷ സാഹചര്യം നിലനിൽക്കുന്നതുമായ ചില മണ്ഡലങ്ങളിൽ നിന്നു രാജ്യദ്രോഹികളും ക്രിസ്ത്യൻ സമുദായത്തോട് ശത്രുത പുലർത്തുന്നതുമായ പാർട്ടികളുടെ സ്ഥാനാർത്ഥികൾ വിജയിക്കാതിരിക്കുവാനും നിയമസഭയുടെ പടി കാണാതിരിക്കാനും ആ മണ്ഡലങ്ങളിൽ ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക .
ഇതോടൊപ്പംതന്നെ NDA – യുടെ സ്ഥാനാർഥി നിർണയത്തിൽ ക്രിസ്ത്യൻ സമുദായത്തിന് അർഹമായ പ്രാധിനിത്യം ഉറപ്പുവരുത്തണമെന്നും NDA നേതൃത്വത്തോട് കാസ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെടുന്നു.
ടീംകാസ
സംസ്ഥാന കമ്മറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button