KeralaLatest NewsNewsIndia

ലൈംഗികപരമായ ഉള്ളടക്കം പ്രദർശിപ്പിക്കുന്നു, ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ സ്‌ക്രീനിംഗിന് വിധേയമാക്കണം: സുപ്രീംകോടതി

നെറ്റ്‍‍ഫ്ലിക്സ്, ആമസോണ്‍ പ്രൈം അടക്കമുള്ള ഓവര്‍ ദ ടോപ്​ (ഒ.ടി.ടി) പ്ലാറ്റ്‍ഫോമുകളില്‍ വരുന്ന ഉള്ളടക്കം പരിശോധിക്കാനായി പ്രത്യേക സ്​ക്രീനിങ്​ സമിതിയെ നിയോഗിക്കണമെന്ന്​ സുപ്രീം കോടതി. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് വാക്കാല്‍ പരാമര്‍ശം നടത്തിയത്. ചില ഒ.ടി.ടി പ്ലാറ്റ്​ഫോമുകളില്‍ ലൈംഗികപരമായ ഉള്ളടക്കം പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും അത്തരം ​പരിപാടികള്‍ പൊതുജനങ്ങള്‍ക്ക്​ ലഭ്യമാക്കുന്നതിന് ​മുമ്പായി നിര്‍ബന്ധമായും സ്​​ക്രീനിങ്ങിന്​ വിധേയമാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശിപ്പിക്കുന്ന താണ്ഡവ് എന്ന വെബ് സീരീസുമായി ബന്ധപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. അലഹാബാദ്​ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ അതിനെതിരെ ആമസോണ്‍ പ്രൈമിന്‍റെ വിഡിയോ ഹെഡ്​ അപര്‍ണ പുരോഹിത്​ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അഭിപ്രായം തേടി ​നോട്ടീസ്​ നല്‍കുകയും ചെയ്​തിട്ടുണ്ട്​. ഇതോടൊപ്പം, ഒ.ടി.ടി പ്ലാറ്റ്​ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കാനായി കേന്ദ്ര ഐ.ടി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്​.

അതേസമയം, ഇത്തരം എഫ്ഐആറുകൾ പ്രോത്സാഹിപ്പിക്കരുതെന്ന് ആമസോൺ പ്രൈമിന്‍റെ വീഡിയോ ഹെഡ് അപർണ പുരോഹിതിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി വാദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button