COVID 19Latest NewsNewsIndiaInternational

കോവിഡ് വാക്സിൻ വിതരണം : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് ലോക രാജ്യങ്ങൾ

ന്യൂഡൽഹി : കോവിഡ് പ്രതിരോധത്തിന് ലോക രാജ്യങ്ങൾക്ക് കൈത്താങ്ങായി മാറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് ലോകനേതാക്കൾ. കരീബിയൻ രാജ്യങ്ങളിലെ നേതാക്കളാണ് പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്.

Read Also : സംസ്ഥാനത്ത് താപനില ഉയരുന്നു ; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ബാർബദോസ്, ഡൊമിനിക, സെന്റ് ലൂസിയ, സെന്റ് കിറ്റീസ്, നെവിസ്, സെന്റ് വിൻസെന്റ് ആന്റ് ഗ്രനേഡിൻസ്, ആന്റിഗുവ ആന്റ് ബാർബുഡ എന്നീ കരീബിയൻ രാജ്യങ്ങൾക്കാണ് ഇന്ത്യ വാക്‌സിൻ നൽകിയത്. ഇന്ത്യയുടെ ഉദാരതയെ പ്രശംസിച്ച ബർബുഡ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ കണ്ട ഗുണങ്ങൾ മറ്റൊരു ലോക നേതാവിലും കണ്ടിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു. കഴിഞ്ഞ 100 വർഷക്കാലത്തിനിടയ്ക്ക് കണ്ട ഏറ്റവും വലിയ പരോപകാരം ഇതാണെന്നും പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗണി പറഞ്ഞു.

ഇന്ത്യയുടെ വാക്‌സിൻ മൈത്രി നയത്തിന്റെ ഭാഗമായി രാജ്യത്തെ 40,000 ആളുകൾക്ക് കൊവിഷീൽഡ് വാക്‌സിൻ നൽകിയതായി ബർബദോസ് പ്രധാനമന്ത്രി മിയ അമൊർ മൊട്ടെലി പറഞ്ഞു. ഉദാരതയുടെ കലർപ്പില്ലാത്ത ഉദാഹരണമാണ് രാജ്യത്തിന്റെ പ്രവൃത്തി. നരേന്ദ്ര മോദിയ്ക്ക് നന്ദി. ആരോഗ്യവാനായിരിക്കാൻ ആശംസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കരീബിയൻ രാജ്യങ്ങൾ ഉൾപ്പെടെ 47 രാജ്യങ്ങൾക്കാണ് ഇന്ത്യ ഇതുവരെ പ്രതിരോധ വാക്‌സിൻ നൽകിയത്. 4.64 കോടി വാക്‌സിൻ ഡോസുകളാണ് ഇന്ത്യ നൽകിയത്. ഇതിൽ 71. 25 ലക്ഷം ഡോസുകൾ രാജ്യങ്ങൾക്ക് സമ്മാനമായും, 3.93 കോടി ഡോസുകൾ വാണിജ്യാടിസ്ഥാനത്തിലുമാണ് ഇന്ത്യ കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button