KeralaLatest NewsNews

ഇ. ശ്രീധരനെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല : വി മുരളീധരന്‍

മെട്രോമാന്‍ ഇ ശ്രീധരനെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനുമായി താന്‍ സംസാരിച്ചുെവന്നും ഇ. ശ്രീധരന്‍ മുഖ്യമന്ത്രിയാകാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് സുരേന്ദ്രന്‍ പറഞ്ഞതെന്നും മുരളീധരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച്‌ ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടാറില്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് വിശദീകരിച്ചു.

ജെസ്നയുടെ തിരോധാനത്തിന് പിന്നിൽ ലൗ ജിഹാദ്, ഹൈന്ദവരും ക്രൈസ്തവരും തുല്യ ദുഃഖിതർ : മീനാക്ഷി ലേഖി എം.പി

അതേസമയം, വിജയയാത്രയില്‍ നടത്തിയ പ്രസംഗത്തിലാണ് കെ.സുരേന്ദ്രന്‍ ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍‌ത്ഥിയായി പ്രഖ്യാപിച്ചത്. ശ്രീധരന്റെ നേതൃത്വത്തില്‍ കേന്ദ്രവുമായി സഹകരിച്ച്‌ പതിന്മടങ്ങ് ശക്തിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടപോവാനാവുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഒരവസരം ഇ. ശ്രീധരന് നല്‍കിയാല്‍ നരേന്ദ്രമോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പതിന്മടങ്ങായി നടപ്പാക്കാനാകുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. രാഷ്‌ട്രീയക്കാരനായല്ല ടെക്‌നോക്രാ‌റ്റെന്ന നിലയിലാകും തന്റെ പ്രവര്‍ത്തനമെന്നും, ശരീരത്തിന്റെ പ്രായമല്ല മനസിന്റെ പ്രായമാണ് പ്രധാനമെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

പതിനെട്ടു മാസം കൊണ്ടു പൂര്‍ത്തിയാക്കേണ്ട പാലാരിവട്ടം പാലം പുനര്‍നിര്‍മാണം അഞ്ചു മാസം കൊണ്ടാണ് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയത്. ഈ വികസന മാതൃകയാണ് ബി.ജെ.പി മന്നോട്ടുവയ്ക്കുന്നത്. ഇ ശ്രീധരന്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവണമെന്ന് ആഗ്രഹം ബി.ജെപി. പ്രകടിപ്പിച്ചത് അതുകൊണ്ടാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button