Latest NewsNewsIndia

ശബ്ദ പരിശോധന അനാവശ്യം; സിദ്ദീഖ്​ കാപ്പനെതിരെ കുരുക്ക് മുറുകുന്നു

സര്‍ക്കാര്‍ സത്യവാങ്​മൂലം തെറ്റിദ്ധരിപ്പിക്കുന്നതും വസ്​തുത വിരുദ്ധവുമാണെന്ന്​ കെ.യു.​ഡബ്ല്യൂ.ജെ വ്യക്തമാക്കി.

ന്യൂഡല്‍ഹി: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ്​ കാപ്പന്‍റെ ശബ്ദ, കൈയ്യെഴുത്ത് പരിശോധനകള്‍ക്കായി നല്‍കിയ അപേക്ഷ യു.പി​ പോലീസ്​ പിന്‍വലിച്ചു. പോലീസിന്‍റെ അപേക്ഷ അനാവശ്യമെന്ന് കോടതി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് പോലീസ് അപേക്ഷ പിന്‍വലിച്ചത്. എന്നാൽ അറസ്റ്റിലായി 150 ദിവസത്തിന് ശേഷം പരിശോധന നടത്താനുള്ള പോലീസ് നീക്കം ദുരുദ്ദേശപരമാണെന്ന് സിദ്ദീഖ്​ കാപ്പന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു.

Read Also: ചരിത്ര സന്ദർശനത്തിന് തുടക്കം; ഫ്രാൻസിസ് മാർപാപ്പ ഇന്ന് ഇറാഖിൽ

മാധ്യമപ്രവര്‍ത്തകന്‍ എന്ന പരിഗണന ഉപയോഗപ്പെടുത്തി ജാതി പ്രശ്​നങ്ങള്‍ ആളിക്കത്തിക്കാനും ക്രമസമാധാന പ്രശ്​നമുണ്ടാക്കാനുമാണ്​ കാപ്പന്‍ ഹാഥ്റസിലേക്ക്​ പോയതെന്നാണ്​ യു.പി സര്‍ക്കാര്‍ വ്യക്തമാക്കുന്നത്​. അസുഖ ബാധിതയായ 90 വയസുള്ള മാതാവിനെ കാണാന്‍ കാപ്പന് ജാമ്യം നിഷേധിച്ചതോടെയാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

സര്‍ക്കാര്‍ സത്യവാങ്​മൂലം തെറ്റിദ്ധരിപ്പിക്കുന്നതും വസ്​തുത വിരുദ്ധവുമാണെന്ന്​ കെ.യു.​ഡബ്ല്യൂ.ജെ വ്യക്തമാക്കി. ജോലി ആവശ്യാര്‍ഥമായിരുന്നു കാപ്പ​ന്‍റെ യാത്ര എന്നും​ കെ.യു.​ഡബ്ല്യൂ.ജെക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി​. ഹർജി പരിഗണിച്ച സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡെ അധ്യക്ഷനായ ബെഞ്ച്​ മാതാവിനെ കാണാന്‍ കാപ്പന് കടുത്ത ഉപാധികളോടെ അഞ്ചു ദിവസ​ത്തെ​ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു​.

shortlink

Related Articles

Post Your Comments

Related Articles


Back to top button