KeralaLatest NewsNewsIndia

പ്രധാനി മുഖ്യമന്ത്രി തന്നെ, ശിവശങ്കർ കണ്ണി മാത്രം; മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി പുറത്ത്

കേസിൽ മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്ന് സ്വപ്ന

ഡോളർക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ ശ്രീരാമകൃഷ്ണനും നേരിട്ട് പങ്കുണ്ടെന്ന് സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി. സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. മുഖ്യമന്ത്രിക്ക് യുഎഇ കോൺസുൽ ജനറലുമായി ബന്ധമുണ്ടെന്നും ഇരുവർക്കും ഇടയിൽ നേരിട്ട് സാമ്പത്തിക ഇടപാടുണ്ടെന്നും മൊഴിയിലുണ്ട്.

Also Read:‘ഇതൊക്കെ വടക്കേ ഇന്ത്യയിൽ മതി, കേരളത്തിൽ വേണ്ട’; ഇ ഡിയുടെ ചോദ്യം ചെയ്യലിന് ഉദ്യോഗസ്ഥര്‍ ഹാജരാകില്ലെന്ന് തോമ…

മുഖ്യമന്ത്രിക്കു പുറമേ നിയമസഭാ സ്പീക്കറും മൂന്നു മന്ത്രിമാർക്കും കോൺസുൽ ജനറലുമായി ബന്ധമുണ്ട്. അദ്ദേഹത്തിന്റെ സഹായത്തോടെ നിയമവിരുദ്ധമായി ഇടപാടുകൾ നടത്തിയിട്ടുണ്ട്. കോൺസുൽ ജനറലിൻ്റെ സഹായത്തോടെ ഡോളർ കടത്തി. കോൺസുൽ ജനറലുമായി മുഖ്യമന്ത്രിയ്ക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നു. കോൺസുൽ ജനറലുമായി മുഖ്യമന്ത്രി നേരിട്ട് സാമ്പത്തിക ഇടപാട് നടത്തിയിരുന്നു.

ഇടപാടുകളിലെ കണ്ണിയാണ് എം ശിവശങ്കർ. കേസിൽ മൂന്ന് മന്ത്രിമാർക്കും പങ്കുണ്ട്. കോൺസുൽ ജനറലുമായി മുഖ്യമന്ത്രി അടക്കമുള്ളവർ നടത്തിയ ഇടപാടുകൾക്ക് താൻ സാക്ഷിയാണ്. ഡോളർ കടത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ട്. അനധികൃത പണമിടപാട് നടത്തി. രാഷ്ട്രീയക്കാരെ കോൺസുലേറ്റ് ജനറലുമായി ബന്ധിപ്പിച്ചു. പല ഉന്നതർക്കും കമ്മീഷൻ കിട്ടിയെന്നും സ്വപ്ന മൊഴി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button