Latest NewsCricketNewsSports

ഡോം ബെസിന്റെ ബൗളിംഗ് കാണുമ്പോൾ വേദന തോന്നുന്നു: ആൻഡ്രൂ സ്ട്രോസ്

ഡോം ബെസിന്റെ ബൗളിംഗ് കാണുമ്പോൾ വേദന തോന്നുകയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ആൻഡ്രൂ സ്ട്രോസ്. ‘മാനുഷികമായി ചിന്തിക്കുമ്പോൾ അവനെ ഓർത്തു ഞാൻ സങ്കടപ്പെടുന്നു. വലിയൊരു വേദിയിൽ ആത്മവിശ്വാസമില്ലാതെ നിൽക്കുന്ന ആളെ പോലെയാണ് അവനെ കാണുമ്പോൾ തോന്നിയത്. ഇത്തരമൊരു ചെറിയ സ്കോർ നേടിയ മത്സരത്തിൽ തിളങ്ങണമായിരുന്നു. എന്നാൽ ഒരു ടെസ്റ്റ് സ്പിന്നർ എന്ന നിലയിൽ പ്രകടന നിലവാരം നോക്കുമ്പോൾ ശരാശരിയിലും താഴെയായിരുന്നു അത്. ഒന്നിലധികം ഫുൾട്ടോസ്, ഷോട്ട് ബോളുകൾക്കൊന്നും സമ്മർദ്ദം ഉണ്ടാക്കാൻ കഴിയുന്നില്ല. സത്യസന്ധമായി പറഞ്ഞാൽ അവന്റെ ബൗളിംഗ് കാണുമ്പോൾ വളരെ വേദനയുണ്ടാക്കി. ക്ഷമിക്കണം നിങ്ങൾ ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യനല്ലെന്ന് പറയണമെന്ന് തോന്നി’. സ്ട്രോസ് പറഞ്ഞു.

ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ മൂന്ന് സ്പെഷലിസ്റ്റ് ബൗളർമാർക്ക് മാത്രമാണ് ഇംഗ്ലണ്ട് അവസരം നൽകിയത്. സ്റ്റുവർട്ട് ബ്രോഡ്, ജോഫ്രാ ആർച്ചർ എന്നിവരെ പുറത്തിരുത്തി ഡോം ബെസിനെയും ഡാൻ ലോറൻസിനെയും ആണ് ഇംഗ്ലണ്ട് പ്ലെയിങ് ഇലവനിലേക്ക് പരിഗണിച്ചത്.

പ്രതീക്ഷക്കൊത്തുയരാൻ ബെസ്സിനായില്ല. ലൈനും ലെങ്തും കണ്ടെത്താൻ പ്രയാസപ്പെട്ട താരം രണ്ടാം ദിനം 15 ഓവറിൽ 56 റൺസ് വഴങ്ങിയെങ്കിലും ഒരുവിക്കറ്റ് പോലും നേടാനായില്ല.

shortlink

Post Your Comments


Back to top button