Latest NewsKerala

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോൺഗ്രസ് പ്രകടനത്തിന് നേരെ സിപിഎം അക്രമം: നിരവധി പേർക്ക് പരിക്ക്

പ്രകടനത്തിന്റെ ദൃശ്യം പകർത്തുകയായിരുന്ന വീക്ഷണം ലേഖകൻ റോമി.പി. ദേവസ്യയ്ക്കും പരിക്കേറ്റു.

കണ്ണൂർ: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രകടനത്തിന് നേരെ സിപിഎം-ഡിവൈഎഫ്‌ഐ അക്രമം. ചെറുപുഴയിലായിരുന്നു സംഭവം. നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. പ്രതിഷേധ പ്രകടനത്തിന്റെ ദൃശ്യം പകർത്തുകയായിരുന്ന വീക്ഷണം ലേഖകൻ റോമി.പി. ദേവസ്യയ്ക്കും പരിക്കേറ്റു.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിന് നേരെ സിപിഎമ്മുകാർ അക്രമം അഴിച്ചുവിടുകയായിരുന്നു. പരിക്കേറ്റവരെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

read also: ഭവനത്തിൽ ലക്ഷ്മീ പ്രീതികരമായ ഈ അഞ്ചു വസ്തുക്കൾ ഒരിക്കലും ഒഴിവാക്കാൻ പാടില്ല

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രജീഷ് പാലങ്ങാടൻ, ടി.പി. ശ്രീനിഷ്, സജു ജോസഫ്, അരുൺ ആലയിൽ എന്നിവർക്കാണ് പരിക്കേറ്റത്. അതെ സമയം ഇന്ന് കസ്റ്റംസ് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച് നടത്താനിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് നേരെ നടക്കുന്നത് ആസൂത്രിതമായ നീക്കം ആണെന്നാണ് സിപിഎം പക്ഷം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button