Latest NewsIndiaNews

സ്വന്തമായി വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കാനൊരുങ്ങി ഡൽഹി

ന്യൂഡൽഹി : സ്വന്തമായി വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കാനൊരുങ്ങി ഡൽഹി. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹി ബോർഡ് ഓഫ് സ്‌കൂൾ എഡ്യുക്കേഷൻ രൂപീകരിക്കാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയെന്നും അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.

ഡല്‍ഹിയില്‍ 1,000 സര്‍ക്കാര്‍ സ്‌കൂളുകളും 1,700 സ്വകാര്യ സ്‌കൂളുകളുമാണുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളും ഭൂരിഭാഗം സ്വകാര്യ സ്‌കൂളുകളും സിബിഎസ്ഇയില്‍ അഫിലിയേറ്റ് ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം 20 മുതല്‍ 25 വരെ സ്‌കൂളുകള്‍ സിബിഎസ്ഇ അഫിലിയേഷന്‍ ഉപേക്ഷിച്ച് പുതിയ ബോര്‍ഡിന്റെ ഭാഗമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also :  കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നിപ്പോള്‍ മനസ്സിലായില്ലേ? സ്വന്തം വാക്കുകൾ കോടിയേരിയ്ക്ക് തന്നെ തിരിച്ചടിയാകുമ്പോൾ

അധ്യാപകര്‍, രക്ഷിതാക്കള്‍, പ്രധാനാധ്യാപകര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും സംസ്ഥാന ബോര്‍ഡിന് കീഴിലുള്ള സ്‌കൂളുകള്‍ തീരുമാനിക്കുക. നാലോ അഞ്ചോ വർഷങ്ങൾക്കുള്ളിൽ എല്ലാ സ്‌കൂളുകളും പദ്ധതിയ്ക്ക് കീഴിലാകുമെന്നും അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button