Latest NewsCricketNewsSports

അശ്വിനും പട്ടേലും ജ്വലിച്ചു, ഇംഗ്ലണ്ട് ചാരമായി

ഇന്നിങ്സിനും 25 റൺസിനുമാണ് ഇന്ത്യയുടെ വിജയം

ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയം. 160 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാമിന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യൻ സ്പിൻ ജോഡികളായ അക്‌സർ പട്ടേലും അശ്വിനും ചേർന്ന് കശാപ്പ് ചെയ്യുകയായിരുന്നു. വെറും 135 റൺസിന് ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സ് അവസാനിച്ചു. രണ്ടു ദിവസം ബാക്കി നിൽക്കെയാണ് ഇംഗ്ലണ്ടിനെ ഇന്ത്യ ചാരമാക്കിയത്. സ്കോർ ഇന്ത്യ 365, ഇംഗ്ലണ്ട് 205 & 135

ഈ വിജയത്തോടെ പരമ്പര 3-1നു സ്വന്തമാക്കിയ ഇന്ത്യ ജൂണിൽ നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ചാംപ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടി. ഇന്ത്യയും ന്യൂസിലാൻഡും തമ്മിലാണ് കലാശപ്പോരിൽ ഏറ്റുമുട്ടുക. ജൂൺ 18 മുതൽ 22 വരെ ലണ്ടനിലെ ലോർഡ്‌സ് സ്റ്റേഡിയത്തിലാണ് ഫൈനൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button