CricketLatest NewsNewsSports

മൂന്നാം ദിനം റെക്കോർഡുകൾ വാരിക്കൂട്ടി അശ്വിൻ

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ റെക്കോർഡുകൾ വാരിക്കൂട്ടി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. രണ്ടാം ഇന്നിങ്സിലും ഇംഗ്ലണ്ടിന്റെ മുൻനിരയെ തകർത്ത് മുന്നേറിയ അശ്വിൻ മൂന്ന് റെക്കോർഡുകളാണ് സ്വന്തം പേരിലാക്കിയത്. ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരിൽ കോർട്ട്ലി ആംബ്രോസിന്റെ 405 വിക്കറ്റ് നേട്ടത്തെ മറികടക്കാൻ അശ്വിനായി. നിലവിൽ 407 വിക്കറ്റുകളാണ് താരം തന്റെ കരിയറിൽ നേടിയിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോൾ ടെസ്റ്റിലൂടെയാണ് 400 വിക്കറ്റ് എന്ന നാഴികക്കല്ല് അശ്വിൻ പിന്നിട്ടത്. ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ബൗളർ കൂടിയാണ് അശ്വിൻ. കപിൽ ദേവിന്റെയും ബിഷൻ സിങ് ബേദിയുടെയും ഇംഗ്ലണ്ടിനെതിരായി കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളർ എന്ന റെക്കോർഡും താരം മറികടന്നു. സമീപകാലത്ത് ഇന്ത്യ ജയിച്ച മത്സരങ്ങളിലെല്ലാം അശ്വിന്റെ പ്രകടനം നിർണ്ണായകമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button