Latest NewsKeralaNewsIndia

പോരാട്ടങ്ങളുടെ മറുപേര്, പാര്‍ട്ടിയെ കള്ളന്മാരില്‍ നിന്നും രക്ഷിക്കാൻ ജയരാജൻ വരണം; അങ്കക്കലിയിൽ പി.ജെ ആർമി

പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും പി ജയരാജനും പുറത്ത്. തലയെടുപ്പുള്ളവരെയൊക്കെ ഒഴിവാക്കി പിണറായി വിജയൻ. സുധാകരനും തോമസ് ഐസകിനും പിന്നാലെ ജയരാജനെയും പാർട്ടി ‘ലിസ്റ്റിൽ’ നിന്നും ഒഴിവാക്കി. ഇതോടെ താന്‍ പറഞ്ഞാല്‍ അനുസരിക്കുന്ന സംഘം കേരളത്തെ നയിച്ചാല്‍ മതി എന്ന നിലയിലേക്കാണ് മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾ നീളുന്നതെന്ന ആരോപണം ശക്തമാകുന്നു.

Also Read:‘കളി ഇങ്ങോട്ട് വേണ്ട, ഭയപ്പെടില്ല’; ഭീഷണിപ്പെടുത്തിയ എല്‍ഡിഎഫിനോട് കസ്‌റ്റംസ് കമ്മീഷണറുടെ മറുപടി, സംഭവിക്കുന്നതെന്ത്?

ഡോ.തോമസ് ഐസക്ക്, ജി.സുധാകരന്‍, എ.കെ.ബാലന്‍, ഇ.പി. ജയരാജന്‍, സി. രവീന്ദ്രനാഥ് എന്നീ മന്ത്രിമാരെ ഒഴിവാക്കിയപ്പോള്‍ എം എം മണി ഉള്‍പ്പെടെ തന്റെ അനുകൂലികളായ മന്ത്രിമാരെ ഉള്‍പ്പെടുത്താനും മുഖ്യൻ മറന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തനിക്ക് എതിരാളി ആകുമെന്നതിനാലാണ് ഇ പി ജയരാജനേയും പി ജയരാജനേയും വെട്ടിയത്. കണ്ണൂരില്‍ പി.ജയരാജന്‍ അണികള്‍ക്കിടയില്‍ തന്നേക്കാള്‍ ശക്തനായെന്ന ഭയം പിണറായി വിജയനുണ്ടെന്നാണ് പറക്കെയുള്ള സംസാരം.

പി. ജയരാജന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ കണ്ണൂരില്‍ സിപിഎമ്മിനുള്ളില്‍ പ്രതിഷേധം ശക്തമാവുകയാണ്. വിഷയത്തില്‍ പ്രതിഷേധിച്ച്‌ സ്പോര്‍ട്സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാർ രാജി വെച്ചു. പോരാട്ടങ്ങളുടെ മറുപേരാണ് ജയരാജനെന്ന് പറഞ്ഞ് പി ജെ ആർമി സോഷ്യൽ മീഡിയകളിൽ നിറയുന്നു. പാര്‍ട്ടിയെ കള്ളന്മാരില്‍ നിന്നും രക്ഷിക്കാൻ ജയരാജൻ വരണമെന്ന അഭിപ്രായമുള്ളവരും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button