Latest NewsCricketNewsSports

വീരുവിന്റെ മികവിൽ ഇന്ത്യൻ ലെജൻഡ്സിന് ഗംഭീര ജയം

വെറ്ററൻ താരങ്ങൾ മാറ്റുരയ്ക്കുന്ന റോഡ് സേഫ്റ്റി ലോക സീരിയസ് ചാമ്പ്യൻഷിപ്പിന്റെ അഞ്ചാമത്തെ മത്സരത്തിൽ ഇന്ത്യൻ ലെജൻഡ്സിന് ഗംഭീര വിജയം. റായ്പൂരിലെ ഷാഹിദ് ദിർ നാരായണ സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശ് ലെജൻഡസിനെതിരെ 10 വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ രണ്ടു ബോളുകൾ ബാക്കിനിൽക്കെ 109 റൺസിന് ഇന്ത്യ എറിഞ്ഞൊതുക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 10.1 ഓവറിൽ തന്നെ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി. സേവാഗാണ് മാൻ ഓഫ് ദി മാച്ച്.

വെറും 35 ബോളിൽ 10 ബൗണ്ടറികളും അഞ്ചു സിക്സറുമടക്കം 80 റൺസാണ് സേവാഗ് വാരിക്കൂട്ടിയത്. 20 ബോളുകളിൽ നിന്നാണ് അദ്ദേഹം ഫിഫ്റ്റി പൂർത്തിയാക്കിയത്. ടീം ക്യാപ്റ്റനും മുൻ ഇതിഹാസവുമായ സച്ചിൻ ടെൻഡുൽക്കറായിരുന്നു സേവാഗിന്റെ ഓപ്പണിങ് പങ്കാളി. 26 ബോളിൽ നിന്നും 31 റൺസുമായി സച്ചിൻ വീരുവിന് പിന്തുണയേകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button