CricketLatest NewsNewsSports

ഇന്ത്യയാണ് ബെസ്റ്റ് എന്ന് പറയാൻ വരട്ടെ, ഇംഗ്ലണ്ടിൽ കൂടി ജയിച്ചാൽ സമ്മതിക്കാം: മൈക്കൽ വോൺ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ ആധികാരികമായി തന്നെ സ്വന്തമാക്കിയെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച ടീം അവരാണെന്ന് ഉറപ്പിക്കാൻ വരട്ടെ എന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. നാല് ടെസ്റ്റുകളുടെ പരമ്പര 3-1നായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റിൽ വൻ പരാജയം ഏറ്റുവാങ്ങിയ ശേഷമായിരുന്നു ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്.

പരമ്പര വിജയത്തോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടിയിരുന്നു. കൂടാതെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് കയറാനും ഇന്ത്യയ്ക്കായി.

ഈ പരമ്പരയിൽ ഇംഗ്ലണ്ടിനേക്കാൾ ഒരുപാട് മികച്ച ടീമായിരുന്നു ഇന്ത്യ. അവസാന മൂന്ന് ടെസ്റ്റുകളിൽ അവർ ഇംഗ്ലണ്ടിനെ അക്ഷരാർത്ഥത്തിൽ തകർത്തു വിട്ടു. ഇനി ഇംഗ്ലണ്ടിലും പരമ്പര വിജയിക്കാനായാൽ ഒരു സംശയം വേണ്ട ഈ യുഗത്തിലെ ഏറ്റവും മികച്ച ടീം ഇന്ത്യ തന്നെയാണെന്നു സംശയമില്ലാതെ പറയാം. വോൺ ട്വിറ്ററിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button