Latest NewsNewsIndia

വീഡിയോ എടുക്കാന്‍ ശ്രമിച്ച സ്വന്തം അണിയുടെ മുഖത്തടിച്ച് ബാലകൃഷ്ണ; അഭിമാനം തോന്നുന്നതായി അടികൊണ്ടയാള്‍

വീഡിയോ എടുക്കാന്‍ ശ്രമിച്ച തെലുങ്കു ദേശം പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ നന്ദമുറി ബാലകൃഷ്ണ. ഹിന്ദുപുര്‍ നിയോജക മണ്ഡലത്തില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടന്‍. അതിനിടെയാണ് അണികളിലൊരാള്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ചത്. ക്ഷുഭിതനായ ബാലകൃഷ്ണ അയാളുടെ മുഖത്തടിക്കുകയും വീഡിയോ എടുക്കുന്നത് നിര്‍ത്താനും ആവശ്യപ്പെടുകയുമായിരുന്നു.

സംഭവത്തിന്റെ വീഡിയോ വൈറലായതോടെ അടികൊണ്ടയാള്‍ ഒരു വാര്‍ത്തകുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. താന്‍ ബാലയ്യ ഗാരുവിന്റെ ആരാധകനാണ്. അദ്ദേഹം രാവിലെ മുതല്‍ വൈകുന്നേരം വരെ തിരഞ്ഞെടുപ്പ് പരിപാടികളില്‍ തുടര്‍ച്ചയായി പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ അദ്ദേഹം ഞങ്ങളുടെ വീട്ടിലെത്തി. ഞാന്‍ വീഡിയോ എടുക്കുന്നത് കണ്ടപ്പോള്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് അറിയാതെയാണ് അദ്ദേഹം എന്നെ തള്ളിമാറ്റിയത്. ഞങ്ങള്‍ ആരാധകര്‍ക്ക് ഇത്തരം കാര്യങ്ങളൊന്നും പ്രശ്‌നമല്ല. അദ്ദേഹം എന്നെ തൊട്ടതില്‍ അഭിമാനം തോന്നുന്നു എന്നും അയാള്‍ പറഞ്ഞു.

അതേസമയം, പൊതുവിടങ്ങളില്‍ അതിവൈകാരിത പ്രതികരണങ്ങളിലൂടെ എല്ലായ്‌പ്പോഴും ബാലകൃഷ്ണ  വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. അടുത്തിടെ സെല്‍ഫിയെടുത്തതിന് ആരാധകനെ തല്ലിയ സംഭവം ഏറെ ചർച്ചാ വിഷയമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button