KeralaLatest NewsIndiaNews

വാളെടുത്തവരും വെട്ടുകൊണ്ടവരും തോളോടുചേർന്ന വിചിത്ര കാഴ്ച; ബിജെപിയെ തോൽപ്പിക്കാൻ കൂട്ടുകെട്ടുമായി സിപിഎമ്മും കോൺഗ്രസും

ബിജെപിയെ തകർക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ബംഗാളിലെ ഇരുപാർട്ടികളും.

പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-സി.പി.എം സഖ്യം ഒന്നിക്കുന്ന കാഴ്ചയാണ് കാണുന്നത്. കോൺഗ്രസ്-സി.പി.എം സഖ്യത്തിന് ഹൈക്കമാൻഡിന്‍റെ അംഗീകാരം കൂടി ലഭിച്ചതോടെ ബിജെപിക്കെതിരെ പരസ്യപ്രചരണത്തിനിറങ്ങിയിരിക്കുകയാണ് സഖ്യം. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അടക്കമുള്ള മതേതര പാർട്ടികളുമായി സഹകരിക്കുക എന്നതായിരുന്നു സി പി എമ്മിൻ്റെ തീരുമാനം. സി പി എമ്മിൻ്റെ തീരുമാനത്തെ അതേപടി സ്വാഗതം ചെയ്ത് കോൺഗ്രസ് കൂടി രംഗത്തെത്തിയതോടെ, ബിജെപിയാണ് ഇവരുടെ ലക്ഷ്യമെന്ന് പകൽ പോലെ വ്യക്തം.

Also Read:സരിതയെ കൊലപ്പെടുത്തിയാൽ 90 ദിവസത്തിനുള്ളില്‍ ജയിലില്‍ നിന്നു പുറത്തിറക്കാം; വെളിപ്പെടുത്തലുമായി മകന്‍

ഇരു പാർട്ടികളുടെയും നേതാക്കളും പ്രവർത്തകരും തോളിൽ കയ്യിട്ടു വർത്തമാനം പറഞ്ഞ് തെരഞ്ഞെടുപ്പിന് വോട്ട് തേടിയിറങ്ങുന്നു. കേരളത്തിന് ഇത് അത്ര സുഖമുള്ള കാര്യമായിരിക്കില്ല. എന്നാൽ, ഇതൊക്കെയാണ് അല്ലെങ്കിൽ ഇങ്ങനെയൊക്കെയാണ് ഞങ്ങളുടെ പാർട്ടിയുടെ തീരുമാനമെന്ന് പരസ്യമായി പറയുകയാണ് ഇരു പാർട്ടികളും. ബംഗാളിൽ ഇതൊരു അത്യാവശ്യമായിരുന്നോ എന്ന ചോദ്യത്തിന് ബിജെപിയെ തറപറ്റിക്കാൻ ഇത് അത്യാവശ്യം തന്നെയാണെന്ന മറുപടിയാണ് നേതാക്കൾ നൽകുന്നത്.

2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 18% വോട്ട് നേടി. ഇടതുപക്ഷവും കോൺഗ്രസും തമ്മിൽ അനൗദ്യോഗികമായ സഖ്യമുണ്ടായതോടെ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അത് 10 ശതമാനമായി കുറഞ്ഞു. ഇതോടെ, ഈ ഒരു പദ്ധതിപ്രകാരം മുന്നോട്ട് പോയാൽ ബിജെപിയെ തകർക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ബംഗാളിലെ ഇരുപാർട്ടികളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button