Latest NewsNewsIndia

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതു വരെ പോരാടും ; മുഴുവന്‍ പിന്തുണയും കോണ്‍ഗ്രസ് നല്‍കുമെന്ന് പ്രിയങ്ക ഗാന്ധി

കര്‍ഷകര്‍ സമരം തുടങ്ങിയിട്ട് നൂറ് ദിവസങ്ങള്‍ കഴിഞ്ഞു

മീററ്റ് : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതു വരെ പോരാടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയാണോ അതോ മോദിയുടെ കോടീശ്വരന്മാരായ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണോ നിര്‍മ്മിച്ചതെന്നും പ്രിയങ്ക ചോദിച്ചു.

” ആരും പ്രതീക്ഷ കൈവിടരുത്. നൂറ് ആഴ്ച്ചകളോ നൂറ് മാസങ്ങളോ പിന്നിട്ടാലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതു വരെ നാം പോരാടും. അതിന് മുഴുവന്‍ പിന്തുണയും കോണ്‍ഗ്രസ് നല്‍കും. രാജ്യത്ത് കാര്‍ഷിക വായ്പ 15000 കോടി കടന്നിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടിയാണോ അതോ ജനങ്ങള്‍ക്കെതിരാണോ പ്രവര്‍ത്തിക്കുന്നത് എന്നത് എല്ലാവരും മനസിലാക്കണം.” – പ്രിയങ്ക പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയാണോ അതോ മോദിയുടെ കോടീശ്വരന്മാരായ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണോ നിര്‍മ്മിച്ചത്. കേന്ദ്രം പുറത്തിറക്കിയ നിയമങ്ങളെല്ലാം കര്‍ഷകര്‍ക്ക് വേണ്ടിയാണെങ്കില്‍ പിന്നെ എന്തിനാണ് അവര്‍ അതിര്‍ത്തിയില്‍ പ്രതിഷേധം നടത്തുന്നത്. കര്‍ഷകര്‍ സമരം തുടങ്ങിയിട്ട് നൂറ് ദിവസങ്ങള്‍ കഴിഞ്ഞു. ഡല്‍ഹി അതിര്‍ത്തിയില്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ സമരം ചെയ്യുകയാണ്. കര്‍ഷകര്‍ക്ക് വേണ്ടിയാണ് നിയമമെങ്കില്‍ അവര്‍ പ്രതിഷേധിക്കേണ്ട കാര്യമില്ലല്ലോയെന്നും പ്രിയങ്ക ചോദിയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button