COVID 19KeralaLatest NewsIndiaNewsInternational

ഇന്ത്യയുടെ വാക്സിൻ വിശ്വസിക്കാം; രണ്ടാം ഘട്ടത്തിലും പ്രത്യാഘാതമില്ലാതെ കൊവാക്സിൻ, അഭിനന്ദിച്ച് ലാന്‍സെ‌റ്റ്

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിനെ അഭിനന്ദിച്ച് അന്താരാഷ്‌ട്ര മെഡിക്കല്‍ പ്രസിദ്ധീകരണം. ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ സുരക്ഷിതവും പ്രത്യാഘാതമില്ലാത്തതുമാണെന്ന് അന്താരാഷ്‌ട്ര മെഡിക്കല്‍ പ്രസിദ്ധീകരണമായ ലാന്‍സെ‌റ്റ് വ്യക്തമാക്കുന്നു. രണ്ടാം ഘട്ട പരീക്ഷണ ഫലത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ലാൻസൈറ്റ് ഇത്തരമൊരു ലേഖനം പ്രതിസിദ്ധീകരിച്ചത്.

സുരക്ഷിതവും പ്രതിരോധശേഷി നല്‍കുന്നതും ഗുരുതര പ്രത്യാഘാതമില്ലാത്തതുമാണ് കൊവാക്സിൻ എന്ന് രണ്ടാം ഘട്ട പരീക്ഷണത്തിൽ വ്യക്തമായെന്നാണ് റിപ്പോർട്ട്. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങളുടെ ഇടക്കാല ഫലം പുറത്തുവന്നപ്പോള്‍ 81 ശതമാനം ഫലപ്രദമാണെന്നാണ് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് കൂടുതൽ റിപ്പോർട്ടുകൾ വരാനിരിക്കുകയാണ്.

Also Read:ദേശ സുരക്ഷയുടെ നാലാം തൂണാണ് ആര്‍.എസ്.‌എസ്; തന്നിലുള്ള മൂല്യങ്ങളുടെ അടിത്തറ ആര്‍.എസ്.‌എസ് ആണെന്ന് ഇ. ശ്രീധരൻ

അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗത്തിനായി ജനുവരി മാസത്തിലാണ് കൊവാക്‌സിന് രാജ്യത്ത് അനുമതി നല്‍കിയത്. രണ്ടാംഘട്ട പരീക്ഷണ ഫലങ്ങളെ വിലയിരുത്തുമ്പോൾ വാക്‌സിന്‍ സുരക്ഷിതവും പ്രതിരോധശേഷി നല്‍കുന്നതുമാണെന്ന് ലാന്‍സെ‌റ്റ് അറിയിച്ചു. കൊവാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ, വളരെ നല്ല വാര്‍ത്തയാണെന്ന് അമേരിക്കയിലെ വിവിധ സര്‍വകലാശാല സാംക്രമിക രോഗ പഠന വിഭാഗ മേധാവികള്‍ പ്രതികരിച്ചു. കൊവാക്‌സിന്റെ ഒന്നാംഘട്ട പരീക്ഷണ ഫലങ്ങളെക്കാള്‍ മികച്ചതാണ് രണ്ടാംഘട്ട പരീക്ഷണ ഫലങ്ങളെന്ന് ലാന്‍സെ‌റ്റ് അധികൃതര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button