Latest NewsNews

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യൻ വനിതാ ടീമിന് ഒമ്പത് വിക്കറ്റ് ജയം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യൻ വനിതാ ടീമിന് ഒമ്പത് വിക്കറ്റിന്റെ ആധികാരിക ജയം. ഉജ്ജ്വല പ്രകടനം നടത്തിയ ഇന്ത്യ രണ്ടാം മത്സരത്തിലെ വിജയത്തോടെ പരമ്പരയിൽ ഒപ്പമെത്തി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 157 റൺസിന് ഓൾഔട്ട് ആക്കിയ ശേഷം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 28.4 ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.

അർദ്ധ സെഞ്ച്വറി നേടിയ സ്‌മൃതി മന്ഥനയും പൂനം റൗത്തും ഇന്ത്യയുടെ വിജയം വേഗത്തിലാക്കി. 9 റൺസ് നേടിയ ജെമൈമ റോഡ്രിഗ്രസിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സ്‌മൃതി 80 റൺസും പൂനം 62 റൺസും നേടി. രണ്ടാം വിക്കറ്റിൽ 138 റൺസാണ് ഈ കൂട്ടുക്കെട്ട് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ച ഏക വിക്കറ്റ് വീഴ്ത്തിയത് ഷബ്നിം ഇസ്മായിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button