KeralaLatest NewsNewsBusiness

സ്വർണവിലയിൽ വർധനവ്; ഇന്നത്തെ ഒരു പവന്റെ വിലയറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുന്ന സ്വർണവില ഇന്ന് ഉയർന്നിരിക്കുന്നു. 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 33,440 രൂപയായി ഉയർന്നിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില ഉയർന്നതിന് പിന്നാലെ ഇന്നലെ സ്വർണവില താഴ്ന്നിരുന്നു.

15 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 4180 രൂപയായി ഉയർന്നു. ഏതാനും ദിവസങ്ങളായി സ്വർണ വില താഴേക്കു പതിച്ചുകൊണ്ടിരിക്കുകയായിരുന്നു. പത്തു മാസത്തെ താഴ്ന്ന നിരക്കിലേക്ക് കഴിഞ്ഞ അഞ്ചിനു വില എത്തുകയുണ്ടായത്. 33,160 രൂപയാണ് അന്ന് രേഖപ്പെടുത്തിയ സ്വർണവില. സ്വർണ വില വരും ദിവസങ്ങളിലും ഏറ്റക്കുറിച്ചിലുകളോടെ കടന്നുപോകാനാണ് സാധ്യത എന്നാണ് വിപണി വൃത്തങ്ങൾ നൽകുന്ന സൂചന.

ഡോളർ ശക്തിയാർജ്ജിക്കുന്നത് ഉൾപ്പെടെയുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിനെ തുടർന്ന് സ്വർണവില താഴ്ന്നിരുന്നു. പിന്നീട് ഉയർന്ന സ്വർണവില കഴിഞ്ഞ ഏതാനും ദിവസങ്ങളായി താഴേക്ക് പോകുന്നതാണ് ദൃശ്യമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button