Latest NewsIndiaInternational

പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ ആദ്യ കൂടിക്കാഴ്ച

യുഎസ് പ്രസിഡന്റ് ആയി അധികാരമേറ്റ ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മോദിയുമായി ബൈഡന്റെ കൂടിക്കാഴ്ച.

ദില്ലി: ആദ്യ ക്വാഡ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും.യുഎസ് പ്രസിഡന്റ് ആയി അധികാരമേറ്റ ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മോദിയുമായി ബൈഡന്റെ കൂടിക്കാഴ്ച. ഈ മാസം 12 നാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ആദ്യ ഉച്ചകോടി നടക്കുന്നത്. ജപ്പാന്‍ പ്രധാനമന്ത്രി സുഗാ യോഷിഹിതോ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും. ഉച്ചകോടിയില്‍ സ്വതന്ത്രവും തുറന്നതും സമന്വയിപ്പിച്ചതുമായ ഇന്തോ-പസഫിക് പ്രദേശം നിലനിര്‍ത്തുന്നതിനായുള്ള സഹകരണത്തിന്റെ പ്രായോഗിക വശങ്ങളെ കുറിച്ച് ചർച്ച നടത്തും.

ഊര്‍ജ്ജസ്വലമായ വിതരണ ശൃംഖലകള്‍, പുതിയ സാങ്കേതികവിദ്യകള്‍, സമുദ്ര സുരക്ഷ, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ചുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമാവും എന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് മഹാ മാരിയെ പ്രതിരോധിക്കാനുള്ള നിരന്തരമായ ശ്രമങ്ങളെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്യും. ഇന്തോ-പസഫിക് മേഖലയില്‍ സുരക്ഷിതവും തുല്യവും ചിലവ് കുറഞ്ഞതുമായ വാക്സിനുകള്‍ ഉറപ്പാക്കുന്നതിനുള്ള സഹകരണം കൊണ്ട് വരുന്നതിനുള്ള സാധ്യതകളും പരിശോധിക്കും.

read also: ‘ഈ നാടകത്തില്‍ എനിക്ക് പങ്കില്ല, ഞാൻ എന്നും പൃഥ്വിരാജ് ഫാൻ ‘, ഇത്തരം വാർത്തകൾ അവഗണിക്കണമെന്ന് അഹാന

ക്വാഡ് ഉച്ചകോടിക്ക് മുമ്പായി ജപ്പാന്‍ പ്രധാനമന്ത്രിയുമായി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. ടെലിഫോണിലൂടെയായിരുന്ന സുഗാ യോഷിഹിതോയുമായി മോദി ചര്‍ച്ച നടത്തിയത്. ഇരുരാജ്യങ്ങളും നേരിടുന്ന പൊതുവായതും അല്ലാത്തതുമായ ആഗോള പ്രാദേശിക വിഷയങ്ങളെക്കുറിച്ച്‌ ഇരു നേതാക്കളും ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ ഇന്ത്യ-ജപ്പാന്‍ ഉഭയകക്ഷി ബന്ധത്തിന്‍റെ തിളക്കമാര്‍ന്ന ഉദാഹരണമാണെന്ന് സംഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button