Latest NewsNewsIndia

ബിജെപിയ്ക്ക് നേരേയുള്ള അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ തന്ത്രം പാളി

90 അംഗ നിയമസഭയാണ് ഹരിയാനയിലേത്.

ദില്ലി: ദുഷ്യന്ത് ചൗത്താലയുടെ ജെജെപിയുമായി സഖ്യം ചേര്‍ന്ന് ഹരിയാനയില്‍ ഭരണം തുടരുന്ന ബിജെപിയുടെ സഖ്യസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ അവതരിപ്പിച്ച അവിശ്വാസ പ്രമേയം നിയമസഭയില്‍ പരാജയപ്പെട്ടു.

ഹരിയാന-ദില്ലി അതിര്‍ത്തിയില്‍ 250 കര്‍ഷക സമരക്കാരാണ് മരിച്ചുവീണതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുന്നു. ഇടയ്ക്കിടെ ഇതെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഒന്നും കാര്യമാക്കാതെയാണ് മുന്നോട്ട് പോകുന്നതെന്നും ഹൂഡ കുറ്റപ്പെടുത്തി.

read also:1991ലെ ബേപ്പൂര്‍ മോഡല്‍ വിജയം ആവര്‍ത്തിക്കുമെന്ന് പി.എ. മുഹമ്മദ് റിയാസ്

”2014ല്‍ കാര്‍ഷിക നിയമം കൊണ്ടുവരാന്‍ ശ്രമിച്ചവരാണ് കോണ്‍ഗ്രസ്. അവര്‍ തന്നെ അക്കാര്യം സമ്മതിച്ചതാണ്. ഇപ്പോള്‍ അവര്‍ അതിനെ എതിര്‍ക്കുന്നു. കോണ്‍ഗ്രസിന്റെ ഇരട്ട നിലപാടാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത് ” ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗത്താല പ്രതികരിച്ചു.

90 അംഗ നിയമസഭയാണ് ഹരിയാനയിലേത്. 45 സീറ്റിന്റെ പിന്തുണയുണ്ടെങ്കില്‍ ഭരണം നടത്താം. 40 അംഗങ്ങളുള്ള ബിജെപി ജെജെപിയുടെ പത്ത് അംഗങ്ങളുടെയും അഞ്ച് സ്വതന്ത്രരുടെയും പിന്തുണയിലാണ് ഭരണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button