KeralaLatest NewsNews

വലത് കോട്ടയായ ആലുവ ഇടതിനൊപ്പം? കോണ്‍ഗ്രസ് നേതാവിന്‍റെ മരുമകള്‍ സി.പി.എം സ്ഥാനാര്‍ഥി

കോണ്‍ഗ്രസ് പശ്ചാത്തല കുടുംബത്തിലെ അംഗമായ ഷെല്‍ന ഭര്‍ത്താവിനൊപ്പം ബംഗളൂരുവിലാണ് താമസം.

ആലുവ: വലത് കോട്ടയായ ആലുവയെ ഇടതിനൊപ്പം ചേര്‍ക്കാന്‍ സി.പി.എം ഇറക്കുന്നത് കോണ്‍ഗ്രസ് നേതാവിന്‍റെ മരുമകളെ. ആലുവയില്‍ 26 വര്‍ഷം എം.എല്‍.എ ആയിരുന്ന കെ.മുഹമ്മദാലിയുടെ മരുമകളായ ഷെല്‍ന നിഷാദാണ് ഇത്തവണത്തെ സി.പി.എം സ്ഥാനാര്‍ഥി.

Read Also: ഇന്ത്യയിലെ മികച്ച കായികതാര പദവി ഇനി അഞ്ജു ബോബി ജോര്‍ജിന് സ്വന്തം

എന്നാൽ എല്ലാവര്‍ക്കും വ്യക്തിപരമായ രാഷ്ട്രീയമുണ്ടെന്നും തന്‍റെ രീതിയുമായി യോജിച്ചുപോകുന്ന സര്‍ക്കാരാണ് ഇതെന്നും ഷെല്‍ന പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരുപാട് പേര് തന്നെ വിളിച്ച്‌ പിന്തുണ നല്‍കിയിട്ടുണ്ടെന്നും ഷെല്‍ന പറഞ്ഞു. തൃശൂര്‍ ഒരുമനയൂര്‍ സ്വദേശിയായ ഷെല്‍ന ആര്‍ക്കിടെക്ച്ചറാണ്. കോണ്‍ഗ്രസ് പശ്ചാത്തല കുടുംബത്തിലെ അംഗമായ ഷെല്‍ന ഭര്‍ത്താവിനൊപ്പം ബംഗളൂരുവിലാണ് താമസം. അന്‍വര്‍ സാദത്ത് തന്നെയാണ് ഇത്തവണയും ആലുവയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി.

shortlink

Post Your Comments


Back to top button