Latest NewsNewsInternational

ലോകത്തെ ഏറ്റവും വിലകൂടിയ മരുന്ന് പുറത്തിറങ്ങി , ഒരു ഡോസിന് മാത്രം 18 കോടി രൂപ

ലണ്ടന്‍ : ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിന് അംഗീകാരം നല്‍കി ബ്രിട്ടണ്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്. അപൂര്‍വ ജനിതക രോഗത്തിന്റെ ചികിത്സക്കായാണ് ഈ മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. നൊവാര്‍ട്ടിസ് ജീന്‍ തെറാപ്പിസ് നിര്‍മ്മിച്ച ജീന്‍ തെറാപ്പി സോള്‍ജെന്‍സ്മയ്ക്കാണ് ആരോഗ്യ വിഭാഗം അംഗീകാരം നല്‍കിയത്. മരുന്നിന്റെ ഒരു ഡോസിന് 18 കോടി രൂപ (1.79 മില്യണ്‍ ഡോളര്‍) വിലയുണ്ടെന്ന് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് പ്രസ്താവനയില്‍ പറഞ്ഞു.

Read Also : താരപ്രചാരകർ കളത്തിൽ; മോദി മുതല്‍ ഗാംഗുലി വരെ, ബിജെപിയുടെ ഒന്നൊന്നര നീക്കത്തിൽ വിറച്ച് തൃണമൂൽ

പക്ഷാഘാതം, പേശികളുടെ ബലഹീനത, ചലന ശേഷി നഷ്ടമാകുന്നതിനും കാരണമാകുന്ന അപൂര്‍വവും മാരകവുമായ ജനിതക രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) തുടങ്ങി ചികിത്സികള്‍ക്കാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്.

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച നവജാതശിശുക്കള്‍ക്ക് വെന്റിലേറ്റര്‍ ഇല്ലാതെ ശ്വസിക്കുന്നതിനും, സ്വന്തമായി ഇരിക്കാനും, നടക്കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് നടക്കാനും സോല്‍ഗെന്‍സ്മ സഹായിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഒറ്റത്തവണ ഡോസായാണ് ഈ ചികിത്സ നല്‍കുന്നത്.

ടൈപ്പ് 1 എസ്എംഎ ഉള്ള കൊച്ചുകുട്ടികള്‍ക്ക് മോട്ടോര്‍ ഫങ്ഷന്‍ വേഗത്തിലും സുസ്ഥിരമായും മെച്ചപ്പെടുത്താനും അവരുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാനും സോല്‍ജെന്‍സ്മയ്ക്ക് കഴിയുമെന്ന് ഏറ്റവും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button