CricketLatest NewsNewsSports

ഇന്ത്യൻ ടി20 ഇലവനെ തിരഞ്ഞെടുത്ത് ലക്ഷ്മൺ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ച അഹമ്മദാബാദിൽ നടക്കാനിരിക്കെ ഇന്ത്യൻ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്ത് മുൻ ഇതിഹാസം വിവിഎസ് ലക്ഷ്മൺ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ടി20 പരമ്പരയിലെ മുഴുവൻ മത്സരങ്ങളും നടക്കുന്നത്. അഞ്ചു മത്സരങ്ങളുൾപ്പെട്ടതാണ് പരമ്പര. നേരത്തെ നടന്ന നാലു ടെസ്റ്റുകളുടെ പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാൽ ടി20 പരമ്പരയിൽ ഇന്ത്യയ്ക്ക് മുൻതൂക്കം ലഭിക്കില്ല. കാരണം മറ്റൊരു ക്യാപ്റ്റന്റെ കീഴിൽ വ്യത്യസ്തമായ മറ്റൊരു ടീമിനെയാണ് ഇംഗ്ലണ്ട് ഇന്ത്യയിൽ അണിനിരത്തുന്നത്.

ഓപ്പണർ ശിഖർ ധവാനെ ഒഴിവാക്കിയാണ് ലക്ഷ്മൺ തന്റെ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്.  ലക്ഷ്മൺ തിരഞ്ഞെടുത്ത പ്ലെയിങ് ഇലവൻ: രോഹിത് ശർമ്മ, കെഎൽ രാഹുൽ, വിരാട് കോഹ്ലി (ക്യാപ്റ്റൻ), ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ഹർദിക് പാണ്ഡ്യാ, അക്‌സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ദീപക് ചഹർ, യുസ്‌വേന്ദ്ര ചാഹൽ, ടി നടരാജൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button