NattuvarthaLatest NewsNews

ആറങ്ങോട്ടുകര എസ്റ്റേറ്റ് പടിയിൽ വൻ അഗ്നിബാധ

ദേശമംഗലം; ആറങ്ങോട്ടുകര എസ്റ്റേറ്റ് പടിയിൽ വൻ അഗ്നിബാധ. 15 ഏക്കറിലധികം സ്ഥലത്തെ മരങ്ങളും അടിക്കാടും കത്തിനശിക്കുകയുണ്ടായി. ദേശമംഗലം എസ്റ്റേറ്റിന്റെ ഭാഗമായുള്ള സ്ഥലങ്ങളാണ് കത്തിനശിച്ചിരിക്കുന്നത്. ഇൗ പ്രദേശത്തിനു ചുറ്റും ജനവാസകേന്ദ്രവും ഫാമുകളുമുണ്ടെങ്കിലും ഇവിടേക്ക് പടരുന്നതിനു മുൻപ് തീയണയ്ക്കാനായി സാധിക്കുകയുണ്ടായി. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. ഷൊർണൂരിൽ നിന്നും വടക്കാഞ്ചേരിയിൽ നിന്നും എത്തിയ 2യൂണിറ്റ് അഗ്നിരക്ഷാ സേനകളും പ്രദേശവാസികളുമായ നാട്ടുകാരും ചേർന്നാണ് 3മണിക്കൂർ നേരം ശ്രമിച്ചാണ് തീയണച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button