KeralaLatest NewsNews

എസ് എസ് എല്‍ സി- പ്ലസ് ടു പരീക്ഷ : അനിശ്ചിതത്വം നീക്കാന്‍ കഴിയാതെ സര്‍ക്കാര്‍ , ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതു പരീക്ഷയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വം നീക്കാന്‍ കഴിയാതെ സംസ്ഥാന സര്‍ക്കാര്‍. തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തിയാല്‍ മതിയെന്ന നിലപാടില്‍ ആണ് സര്‍ക്കാര്‍. പരീക്ഷ തെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് അറിയിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല.

Read Also : മുഖ്യമന്ത്രി പിണറായി വിജയനെതിരെ മു​ഖ്യ​തെരഞ്ഞെടുപ്പ് ഓ​ഫി​സ​ര്‍ക്ക് പ​രാ​തി ന​ല്‍കി രമേശ് ചെന്നിത്തല

നിലവിലെ ടൈം ടേബിള്‍ പ്രകാരം മാര്‍ച്ച്‌ 17 മുതല്‍ 30 വരെയാണ് പരീക്ഷകള്‍ നടക്കേണ്ടത്. ഇതനുസരിച്ചുള്ള സംസഥാനത്തെ എസ്‌എസ്‌എല്‍സി പ്ലസ് ടൂ മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച്‌ എട്ടിന് അവസാനിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭാഗത്ത് നിന്ന് ഇതുവരെ ഇതിന് ഒരു അറിയിപ്പ് ലഭിക്കാത്തതിനാല്‍ വിദ്യാഭ്യാസ വകുപ്പ് പരീക്ഷ നടത്തുന്നതിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോവുകയാണ്.

മാര്‍ച്ച്‌ 17 ന് തന്നെ പരീക്ഷ ആരംഭിക്കുമെന്ന പ്രതീക്ഷയില്‍ സ്കൂളുകളില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. പരീക്ഷാ തീയതിയുടെ കാര്യത്തില്‍ വ്യക്തത വരാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കടുത്ത ആശങ്കയാണുള്ളത്. പരീക്ഷ മാറ്റിവയ്ക്കേണ്ട എന്നാണ് പ്രതിപക്ഷ അദ്ധ്യാപക സംഘടനകള്‍ ആവശ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button