Latest NewsIndia

കോൺഗ്രസിൽ സ്ഥാനാർഥി പട്ടിക പുറത്തു വന്നാൽ ബിജെപിയിലേക്ക് ചാടാൻ ഒരു ഡസനിൽ കൂടുതൽ നേതാക്കൾ

60 ശതമാനം പുതുമുഖങ്ങള്‍ എന്ന കാര്യത്തില്‍ വിട്ടു വീഴ്ച ഇല്ലാതെ ഹൈക്കമാണ്ട് നിലപാട് എടുക്കുന്നതാണ് ഇതിന് കാരണം.

ന്യൂഡല്‍ഹി: സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു പ്രചാരണം ആരംഭിച്ചിട്ടും കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിർണയം എങ്ങുമെത്തിയിട്ടില്ല. ജോസഫ് വാഴക്കന്‍, കെ ബാബു, കെസി ജോസഫ് തുടങ്ങിയ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് സീറ്റ് കൊടുക്കാന്‍ കഴിയാത്തതാണ് ഇതിന് പ്രധാന കാരണം. 60 ശതമാനം പുതുമുഖങ്ങള്‍ എന്ന കാര്യത്തില്‍ വിട്ടു വീഴ്ച ഇല്ലാതെ ഹൈക്കമാണ്ട് നിലപാട് എടുക്കുന്നതാണ് ഇതിന് കാരണം.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കം മുഴുവന്‍ ഗ്രൂപ്പ് നേതാക്കളുടെ പേരിലാണ്. ലിസ്റ്റ് പുറത്തു വന്നാല്‍ ഉടന്‍ ബിജെപിയിലേക്ക് ചാടാന്‍ തയ്യാറെടുത്ത് ഒരു ഡസനില്‍ ഏറെ കാലഹരണപ്പെട്ട നേതാക്കള്‍ തയ്യാറെടുക്കുന്നതായി കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു. ഇവരെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. നേമം, വട്ടിയൂര്‍ക്കാവ് തുടങ്ങിയ സീറ്റുകളിലെ ചര്‍ച്ചകളും സജീവം. നേമത്ത് കെ മുരളീധരന്‍ മത്സരിക്കുമെന്നാണ് സൂചന.

നേമത്തെ ബിജെപി വെല്ലുവിളി ഏറ്റെടുക്കാന്‍ മുരളി തയ്യാറായതോടെ കോൺഗ്രസിന് വലിയ തലവേദന ഒഴിഞ്ഞു. പട്ടികയില്‍ 60% പുതുമുഖങ്ങളും ബാക്കി സീറ്റുകളില്‍ മുതിര്‍ന്നവരും എന്ന ഫോര്‍മുലയാണു ഹൈക്കമാന്‍ഡ് മുന്നോട്ടു വച്ചിരിക്കുന്നത്. ഇതില്‍ ഒരു ഇളവും ഉണ്ടാകില്ലെന്നും ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ അറിയിച്ചു.പിസി ചാക്കോ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചു കഴിഞ്ഞു. സമാന രീതിയില്‍ പലരും പാര്‍ട്ടി വിടുമെന്ന ആശങ്ക ശക്തമാണ്.

read also: മാദ്ധ്യമപ്രവർത്തകനെന്ന വ്യാജേനെ ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടി : പ്രതി പിടിയിൽ

ഇതിനിടെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തീരുമാനം വൈകുന്നതും. ഇതിനിടെ എംപിമാര്‍ പിണക്കത്തിലുമാണ്. തങ്ങളോട് ആലോചിക്കാതെ ഗ്രൂപ്പ് നേതാക്കള്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചാല്‍, വിജയിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തവും അവര്‍ തന്നെ ഏല്‍ക്കണമെന്ന് എംപിമാരായ കെ. സുധാകരന്‍, എം.കെ. രാഘവന്‍, ടി.എന്‍. പ്രതാപന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ തുറന്നടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button