Latest NewsNewsIndiaCrime

യുപിയിൽ പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ മുസ്ലീം യുവാക്കൾക്കെതിരെ കേസ്

ലക്‌നൗ : യുപിയിൽ പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ മുസ്ലീം യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സഹരൻപൂർ സ്വദേശി മുഖാറാം, ഹർദോയ് സ്വദേശി നദീം എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നദീം പോലീസ് ഉദ്യോഗസ്ഥനാണ്. പെൺകുട്ടികളുടെ പരാതിയിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്. സിഖ്, ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെയാണ് ഇരുവരും നിർബന്ധിത മത പരിവർത്തനത്തിന് ഇരയാക്കിയത്. സ്വന്തം സമുദായം വെളിപ്പെടുത്താതെയായിരുന്നു ഇവർ പെൺകുട്ടികളെ മതം മാറ്റിയിരിക്കുന്നത്.

പെൺകുട്ടികളെ ഇരുവരും ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായും പോലീസ് പറയുകയുണ്ടായി. ആറ് വർഷക്കാലത്തോളമാണ് നദീം പെൺകുട്ടിയ ലൈംഗികമായി ചൂഷണം ചെയ്തത്. ഇതിനിടെ മൂന്ന് തവണ പെൺകുട്ടിയെ ഗർഭഛിത്രം നടത്തിയതായി പരാതിയിൽ വ്യക്തമാകുന്നു. രാഹുൽ എന്ന പേരിലാണ് നദീം പെൺകുട്ടിയുമായി സൗഹൃദത്തിലായത്. തുടർന്ന് സൗഹൃദം പ്രണയമായി വളർന്നു. ഇതിനിടെ ഇയാൾ പെൺകുട്ടിയെ മതം മാറാൻ ആവശ്യപ്പെട്ട് നിർബന്ധിക്കാൻ ആരംഭിക്കുകയുണ്ടായി. ഇതോടെയാണ് ഇയാളുടെ യഥാർത്ഥ പേര് പെൺകുട്ടി അറിയുന്നത്. ഉടനെ പോലീസിൽ പരാതി നൽകുകയായിരുന്നു ഉണ്ടായത്. പെൺകുട്ടിയുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376ാം വകുപ്പ് പ്രകാരവും, നിർബന്ധിത മതപരിവർത്തന നിയമത്തിലെ വിവിധ വകുപ്പുകളും ചേർത്താണ് പോലീസ് കേസെടുത്തത്.

കരൻ എന്ന പേരിലാണ് മുഖാറാം പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് പെൺകുട്ടിയെ മതം മറച്ചുവെച്ച് വിവാഹം ചെയ്യുകയായിരുന്നു ഉണ്ടായത്. പിന്നീട് ഗർഭിണിയായ പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. അപ്പോഴാണ് യുവാവ് അന്യമതത്തിൽപ്പെട്ടയാളാണെന്ന് പെൺകുട്ടി അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button