KeralaLatest NewsNews

കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ഇന്ത്യൻ റയിൽവേ

തി​രു​വ​ന​ന്ത​പു​രം : കോവിഡ് മഹാമാരിയെ തു​ട​ര്‍​ന്ന് നി​ര്‍​ത്തി​വ​ച്ച സീ​സ​ണ്‍ ടി​ക്ക​റ്റ് സം​വി​ധാ​നം പു​ന​സ്ഥാ​പി​ക്കാ​ന്‍ റെ​യി​ല്‍​വേ തീ​രു​മാ​നിച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ മെ​മു എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളി​ലെ അ​ണ്‍​റി​സേ​ര്‍​വ്ഡ് കോ​ച്ചു​ക​ളി​ലും 17 മു​ത​ല്‍ കോ​ട്ട​യം വ​ഴി​യു​ള്ള പു​ന​ലൂ​ര്‍-​ഗു​രു​വാ​യൂ​ര്‍, ഗു​രു​വാ​യൂ​ര്‍-​പു​ന​ലൂ​ര്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളി​ലും സീ​സ​ണ്‍ ടി​ക്ക​റ്റ് ന​ല്‍​കു​മെ​ന്ന് റെ​യി​ല്‍​വേ അ​റി​യി​ച്ചു.

Read Also : 25 വര്‍ഷത്തിന് ശേഷം പുനലൂര്‍ മണ്ഡലം തിരിച്ചു പിടിക്കാനൊരുങ്ങി യു ഡി എഫ് ; സീറ്റ് മുസ്ലിം ലീഗിന് തന്നെ 

ഇ​തി​നാ​യി യു​ടി​എ​സ് കൗ​ണ്ട​റു​ക​ള്‍ തു​റ​ക്കും. ലോ​ക്ക് ഡൗ​ണ്‍ ആ​രം​ഭി​ച്ച 2020 മാ​ര്‍​ച്ച്‌ 24 നു ​ശേ​ഷം കാ​ലാ​വ​ധി​യു​ള്ള സീ​സ​ണ്‍ ടി​ക്ക​റ്റ് ഉ​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക്, പു​തി​യ സീ​സ​ണ്‍ ടി​ക്ക​റ്റ് എ​ടു​ക്കുമ്പോൾ ​ അ​ത്ര​യും ദി​വ​സ​ങ്ങ​ള്‍ അ​ധി​ക​മാ​യി യാ​ത്ര ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍​കും. സീ​സ​ണ്‍ ടി​ക്ക​റ്റ് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ന​ലൂ​ര്‍-​ഗു​രു​വാ​യൂ​ര്‍, ഗു​രു​വാ​യൂ​ര്‍-​പു​ന​ലൂ​ര്‍ പ്ര​തി​ദി​ന പ്ര​ത്യേ​ക എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളി​ല്‍ 17 മു​ത​ല്‍ അ​ഞ്ച് സെ​ക്ക​ന്‍​ഡ് ക്ലാ​സ് ചെ​യ​ര്‍ കാ​റു​ക​ളും 11 ജ​ന​റ​ല്‍ സെ​ക്ക​ന്‍​ഡ് ക്ലാ​സ് കോ​ച്ചു​ക​ളു​മു​ണ്ടാ​യി​രി​ക്കും.

ഗു​രു​വാ​യൂ​ര്‍-​പു​ന​ലൂ​ര്‍ എ​ക്സ്പ്ര​സ് ദി​വ​സേ​ന പു​ല​ര്‍​ച്ചെ 5.45 ന് ​ഗു​രു​വാ​യൂ​രി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട് ഉ​ച്ച​യ്ക്ക് 2.35 ന് ​പു​ന​ലൂ​രി​ല്‍ എ​ത്തി​ച്ചേ​രും. പു​ന​ലൂ​ര്‍-​ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്ര​സ് ദി​വ​സേ​ന വൈ​കു​ന്നേ​രം 8.25 ന് ​പു​ന​ലൂ​രി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം പു​ല​ര്‍​ച്ചെ 2.20 ന് ​ഗു​രു​വാ​യൂ​രി​ല്‍ എ​ത്തി​ച്ചേ​രും.

shortlink

Related Articles

Post Your Comments

Related Articles


Back to top button