Latest NewsIndia

നന്ദിഗ്രാമിൽ മമതയ്ക്കെതിരെ സുവേന്ദു അധികാരി നാമനിർദേശപത്രിക സമർപ്പിച്ചു

അവിടെ ദീദീക്ക് മാത്രമേ സ്വതന്ത്രമായി സംസാരിക്കാൻ കഴിയൂവെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത : നന്ദിഗ്രാമിലെ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരി നാമനിർദേശപത്രിക സമർപ്പിച്ചു. മമതയുടെ ദുർഭരണം അവസാനിക്കാൻ പോവുകയാണെന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം സുവേന്ദു പറഞ്ഞു.

സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാണ് . ഈ അവസ്ഥ മറികടക്കാൻ തൃണമൂൽ കോൺഗ്രസിനെ നീക്കം ചെയ്യണം. തൃണമൂൽ കോൺഗ്രസ് ഒരു സ്വകാര്യ കമ്പനിയായി മാറി, അവിടെ ദീദീക്ക് മാത്രമേ സ്വതന്ത്രമായി സംസാരിക്കാൻ കഴിയൂവെന്ന് സുവേന്ദു അധികാരി പറഞ്ഞു.

read also: ‘കാമരാജ് ഏറ്റവും ഉയർന്ന റേറ്റിംഗ് ഉള്ള ഡെലിവറി എക്സിക്യുട്ടിവ്’ ഡെലിവറി ബോയിക്ക് പിന്തുണ പ്രഖ്യാപിച്ച്‌ സൊമാറ്റോ

2016ൽ നന്ദിഗ്രാമിൽ നിന്ന് തൃണമൂൽ കൊൺഗ്രസ് സ്ഥാനാർഥിയായി ജയിച്ച ആളാണ് മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു. താൻ നന്ദിഗ്രാമിൽ നിന്ന് മാത്രമേ മത്സരിക്കുകയുള്ളുവെന്ന് മമത പരസ്യപ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് മമതയുടെ മുൻ അനുയായി സുവേന്ദുവിനെ തന്നെ എതിർ സ്ഥാനാർത്ഥിയായി ബിജെപി കളത്തിലിറക്കിയത്. അതേസമയം മമത ഇപ്പോൾ കാലിനു പരിക്കേറ്റു വിശ്രമത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button