KeralaLatest NewsNewsBusiness

ഇനി നാലുദിവസം ബാങ്കുകൾ മുടങ്ങും, എ.ടി.എമ്മുകൾ പണം തീർന്നുപോകുമോ എന്ന ആശങ്ക

തിരുവനന്തപുരം: ബാങ്കുകൾ തുടർച്ചയായി നാലുദിവസം പ്രവർത്തിക്കില്ല. രണ്ടുദിവസത്തെ അവധിയും തുടർന്ന് രണ്ടുദിവസത്തെ പണിമുടക്കും കാരണമാണിത്. 13-ന് രണ്ടാം ശനിയാഴ്ചയും 14-ന് ഞായറാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്.

15-നും 16-നുമാണ് ബാങ്കിങ് മേഖലയിൽ രാജ്യവ്യാപകമായ പണിമുടക്ക്. പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരേ നടക്കുന്ന ഈ പണിമുടക്കിൽ ജിവനക്കാരുടെ സംഘടനകളെല്ലാം പങ്കെടുക്കുന്നുണ്ട്. നാലുദിവസം തുടർച്ചയായി മുടങ്ങുന്നതിനാൽ എ.ടി.എമ്മുകളിൽ പണം തീർന്നുപോകുന്ന സാഹചര്യമുണ്ടാകുമോ എന്ന ആശങ്കയുണ്ട്. എന്നാൽ, അങ്ങനെവരാൻ സാധ്യതയില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.

Read Also : ‘മാജിക് രോഗശാന്തി’ ,പ്ലാസ്റ്ററിൽ നിന്ന് ക്രേപ്പ് ബാൻഡേജിലേക്ക് 2 ദിവസം കൊണ്ടെത്തി കാലൊടിഞ്ഞ മമത

ഓഫ് സൈറ്റ് എ.ടി.എമ്മുകളിൽ പണം നിറയ്ക്കുന്ന ഏജന്‍സികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ലെന്നും അതിനാല്‍ എടിഎമ്മില്‍ പണം തീരുന്ന അവസ്ഥ വരില്ലെന്നും ബാങ്ക് അധികൃതര്‍ പറയുന്നു. പല ഓണ്‍സൈറ്റ് എടിഎമ്മുകളും നിലവില്‍ പണം നിക്ഷേപിക്കാനും കൂടി സൗകര്യമുള്ളതാണ് എന്നതിനാല്‍ പണം നിക്ഷേപിക്കേണ്ട ആവശ്യങ്ങള്‍ വന്നാലും ബുദ്ധിമുട്ട് അനുഭവപ്പെടുകയില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button