Latest NewsKeralaNewsIndia

ഹിന്ദു സമൂഹത്തെ അപമാനിച്ച് കണ്ണൻ ഗോപിനാഥൻ; വർഗീയ ചേരിതിരിവിന് ശ്രമമെന്ന് ആരോപണം

ഹിന്ദു സമൂഹത്തെ കടന്നാക്രമിച്ച് മുന്‍ ഐ.എ.എസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍. രാജ്യത്തെ വലിയൊരു വിഭാഗം ഹിന്ദുക്കളും അഭിമാനവും സന്തോഷവും കണ്ടെത്തുന്നത് മുസ്‍ലിംകളെ ദ്രോഹിക്കുന്നതിലൂടെയാണെന്ന് കണ്ണൻ ഗോപിനാഥൻ. ട്വിറ്ററിലൂടെയായിരുന്നു വിമർശനം.

‘രാജ്യത്തെ വലിയൊരു വിഭാഗം ഹിന്ദുക്കളും അഭിമാനവും സന്തോഷവും കണ്ടെത്തുന്നത് തങ്ങളുടെ നല്ല ജീവിതത്തിലെ ക്ഷേമത്തില്‍ നിന്നല്ല. മറിച്ച്‌ തങ്ങള്‍ക്കൊപ്പം ജീവിക്കുന്ന മുസ്‍ലിംകളെ ദ്രോഹിക്കാന്‍ കഴിയന്നതിന്‍റെ അളവിനനുസരിച്ചാണ്. ഒരു ഹിന്ദുവായി ജീവിക്കുക എന്നത് മുസ്‍ലിംകളെ വെറുക്കുകയെന്ന് മത്രമായി ചുരുങ്ങി. അന്യവത്കരണം പരിസമാപ്തിയിലെത്തിയിരിക്കുകയാണ്’- കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്തു.

Also Read:ഹലാൻഡിനെ ബാഴ്‌സലോണത്തിക്കാനൊരുങ്ങി ലപോർട

അതേസമയം, കൊവിഡ് മഹാമാരിയിൽ നിന്നും രാജ്യം കരകയറി വരുന്ന ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു പരാമർശം ട്വിറ്റർ പോലെയുള്ള ഒരു പൊതു മാധ്യമത്തിൽ പങ്കുവെയ്ക്കുന്നതിലൂടെ വർഗീയ ചേരിതിരിവാണ് കണ്ണൻ ഗോപിനാഥൻ്റെ ലക്ഷ്യമെന്ന ആരോപണവും ഉയർന്നു കഴിഞ്ഞു. നേരത്തേ, കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദ് ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് കണ്ണന്‍ ഗോപിനാഥന്‍ സര്‍വ്വീസില്‍ നിന്നും രാജി വെച്ചത് ഏറെ ചർച്ചായിരുന്നു. എട്ട് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു രാജി. കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കണ്ണന്‍ ഗോപിനാഥന്‍ പലപ്പോഴായി ഉന്നയിച്ചിട്ടുളളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button