KeralaLatest NewsNews

സ്വർണവില ഉയർന്നു; ഒരു പവന്റെ വിലയറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉയർന്നിരിക്കുന്നു. പവന് 120 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 33,600 രൂപയായിരുന്നു. ഗ്രാമിന്‌ 15 രൂപ കൂടി 4200 രൂപയായി ഉയർന്നു.

കഴിഞ്ഞ ഏതാനും ദിവസമായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉയര്‍ന്ന സ്വര്‍ണവില ഇന്നലെ ഇടിവു പ്രകടിപ്പിച്ചു. ഇന്നലെ 240 രൂപയാണ് കുറഞ്ഞത്.

ദിവസങ്ങള്‍ക്ക് മുന്‍പ് അടുത്തിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വര്‍ണവില എത്തുകയുണ്ടായി. പത്തു മാസത്തെ താഴ്ന്ന നിരക്കിലേക്ക് കഴിഞ്ഞ അഞ്ചിനാണ് വില താഴ്ന്നത്. 33,160 രൂപയാണ് അന്ന് രേഖപ്പെടുത്തിയ സ്വര്‍ണവില. സ്വര്‍ണ വില വരും ദിവസങ്ങളിലും ഏറ്റക്കുറിച്ചിലുകളോടെ കടന്നുപോകാനാണ് സാധ്യത എന്നാണ് വിപണി വൃത്തങ്ങള്‍ സൂചന നൽകുന്നത്.

ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനെ തുടര്‍ന്ന് സ്വര്‍ണവില താഴ്ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button