KeralaCinemaMollywoodLatest NewsNewsEntertainment

വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം “കൃഷ്ണന്‍കുട്ടി പണി തുടങ്ങി” പ്രദർശനത്തിനെത്തുന്നു ; റിലീസ് തീയതി പ്രഖ്യാപിച്ചു

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനാകുന്ന പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു. ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ വിഷ്ണുവിനൊപ്പം സാനിയ ഇയ്യപ്പനാണ് നായികയായി എത്തുന്നത്. തൊടുപുഴയില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്.

Read Also : ഒരു രൂപ നല്‍കി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അവസരം

വിജിലേഷ്, ബേബി ശ്രീലക്ഷ്മി, നിര്‍മാതാവ് സന്തോഷ് ദാമോദര്‍, ജോയി വാല്‍ക്കണ്ണാടി, ഷെറിന്‍, ജോമോന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.എന്റെ മെഴുതിരി അത്താഴങ്ങള്‍, പാവ എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായകന്‍ സൂരജ്‌ ടോമും, നിര്‍മ്മാതാവ് നോബിള്‍ ജോസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’.എന്റെ മെഴുതിരി അത്താഴങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ജിത്തു ദാമോദറാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം.

ചിത്രം ഏപ്രില്‍ മാസത്തില്‍ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി ZEE കേരളത്തിലൂടേയും, ZEE5 ഒടിടി റിലീസായും പ്രദര്‍ശനത്തിനെത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button