Latest NewsKeralaNattuvarthaNews

നേമത്ത് കരുത്തനെ വീഴ്‌ത്താൻ സുരേഷ് ഗോപി? ശോഭാ സുരേന്ദ്രൻ ചാത്തന്നൂരിൽ? ബി.ജെ.പി സ്ഥാനാർഥി നിർണ്ണയം അവസാന ഘട്ടത്തിൽ

നേമത്ത് കരുത്തനായ സ്ഥാനാർത്ഥിയെ പരിഗണിക്കാൻ യു.ഡി.എഫ് ശ്രമിക്കുന്ന സാഹചര്യത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയിൽ മാറ്റത്തിന് സാദ്ധ്യതയെന്നാണ് ലഭ്യമായ വിവരം. നേരത്തെ, കുമ്മനം രാജശേഖരനെ നിർദേശിച്ചിരുന്ന നേമത്ത് ബി.ജെ.പിയുടെ പരിഗണനാ പട്ടികയിൽ സുരേഷ് ഗോപി കൂടി ഇടംപിടിച്ചിട്ടുണ്ടെന്നാണ് പാർട്ടി വൃത്തങ്ങളിൽ അറിയുന്നത്. ഇതോടൊപ്പം എപ്ലസ് മണ്ഡലങ്ങളായ തിരുവനന്തപുരം, വട്ടിയൂർക്കാവ്, തൃശ്ശൂർ എന്നിവിടങ്ങളിലേക്കും ബി.ജെ.പി സുരേഷ് ഗോപിയെ പരിഗണിക്കുന്നുണ്ട്.

മുൻ ഡി.ജി.പി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ ആർ. ബിന്ദുവിനെതിരെ മത്സരിക്കുമെന്നാണ് വിവരം. മത്സരരംഗത്തേക്കില്ലെന്ന നിലപാടെടുത്ത ശോഭ സുരേന്ദ്രൻ , മത്സരിക്കുകയാണെങ്കിൽ കഴക്കൂട്ടം തിരഞ്ഞെടുത്തേക്കുമെന്നാണ് വിവരം. എന്നാൽ നേതൃത്വം ചാത്തന്നൂരിലേക്കാണ് ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നത്.

കെ.സുരേന്ദ്രനെ കോന്നിയിലും മഞ്ചേശ്വരത്തുമാണ് പരിഗണിക്കുന്നത്. തൃത്താലയിൽ സന്ദീപ് വാര്യർ മത്സരിക്കുമെന്നാണ് വിവരം. പാർട്ടി പ്രതീക്ഷ വച്ച് പുലർത്തുന്ന മണ്ഡലങ്ങളിൽ കരുത്തരായ സ്ഥാനാർത്ഥികൾ വേണമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button